‘ഹാപ്പി’ കെ പി സി സി ; പുന:സംഘടനയിൽ സെക്രട്ടറിയില്ല, 58 ജനറൽ സെക്രട്ടറിമാർ!

Date:

കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി. കാത്തിരിപ്പിനൊടുവിൽ പട്ടിക പ്രഖ്യാപിച്ചു. 58 ജനറൽ സെക്രട്ടറിമാരും,  പ്രസിഡന്റുമാരും പുതിയ പട്ടികയിൽ. പുതുക്കിയ രാഷ്ട്രീയകാര്യ സമിതിയിൽ 6 പേർ കൂടി. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചു നെനെയൊരു കൊണ്ടുള്ള പട്ടിക എഐസിസി നേതൃത്വം പ്രസിദ്ധീകരിച്ചത്. 

ബിജെപിയിൽ നിന്ന് എത്തിയ സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി.ഡിസിസി പ്രസിഡന്റുമാരും കെപിസിസി സെക്രട്ടറിമാരും പുതിയ പട്ടികയിലില്ല. രാജ്മോഹൻ ഉണ്ണിത്താൻ,വി കെ ശ്രീകണ്ഠൻ,ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ എ കെ മണി, സി പി മുഹമ്മദ് എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറെക്കാലമായി ഒഴിഞ്ഞു കിടന്നിരുന്ന ട്രഷറർ സ്ഥാനത്തേക്ക് വി എ നാരായണൻ ആണ് എത്തുക.

വൈസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഹൈബി ഈഡൻ, ടി ശരത്ചന്ദ്ര പ്രസാദ്, പാലോട് രവി, വി ടി ബൽറാം,വി പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി സുഗതൻ, രമ്യ ഹരിദാസ്, എം ലിജു, എ എ ഷുക്കൂർ, എം വിൻസെന്റ്, റോയ് കെ പൗലോസ്, ജൈസൺ ജോസഫ് എന്നിവരുൾപ്പെടും.

നിലവിലുള്ള ജനറൽ സെക്രട്ടറിമാർക്കൊപ്പം പുതിയ നിയമനങ്ങളും ഉണ്ടായിട്ടുണ്ട്. ജനറൽ സെക്രട്ടറിമാരുടെ നീണ്ട പട്ടിക ഏത് ഗ്രൂപ്പിനാണ് പ്രാതിനിധ്യം എന്ന കാര്യം കൂടി ഉറപ്പുവരുത്തിയിട്ടാകും കൂടുതൽ പ്രതികരണങ്ങൾക്ക് സാദ്ധ്യത.

സണ്ണി ജോസഫിനെ കെ പി സി സി അധ്യക്ഷനായി തെരഞ്ഞെടുത്തതിന് ശേഷവും പുന:സംഘടന വൈകുന്നതിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. അതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് തദ്ദേശ – കകരണ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലം തന്നെയാണ്. സമീപകാലത്തായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സംഘടനയ്ക്ക് അകത്തുതന്നെ വളരെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് തത്ക്കാലം സെക്രട്ടറിമാരെ നിയമിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സാങ്കേതിക തകരാർ; ഡൽഹിയിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടത് പരിഹരിക്കാൻ തീവ്രശ്രമം

(Photo Courtesy : x) ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ...

ശബരിമല സ്വർണ്ണക്കവർച്ച : മുൻ തിരുവാഭരണ കമ്മീഷണർ ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ് ബൈജു അറസ്റ്റിൽ....