കൊച്ചി :പ്രമുഖ യുവ നേതാവിൽ നിന്ന് ദുരനുഭവമുണ്ടായതായി ആരോപിച്ച് യുവനടി റിനി ആൻ ജോർജ്. യി. അശ്ലീല സന്ദേശങ്ങൾ അയച്ചു. ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം എടുക്കാമെന്നും വരണമെന്നും ആവശ്യപ്പെട്ടതായും റിനി ആരോപിച്ചു. പ്രതിപക്ഷ നേതാവടക്കം പല പാർട്ടി നേതാക്കളോടും പരാതി പറഞ്ഞു. നടപടിയുണ്ടായില്ല.
സോഷ്യൽ മീഡിയ വഴിയാണ് യുവനേതാവിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ടത് മുതൽ മോശമായാണ് പെരുമാറിയത്. നല്ലൊരു സൗഹൃദമായിരുന്നു പ്രതീക്ഷിച്ചതെന്ന് റിനി പറയുന്നു. മോശമായി പെരുമാറരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷം കുറച്ച് നാൾ പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ വീണ്ടും മോശമായി പെരുമാറാൻ തുടങ്ങിയതുകൊണ്ടാണ് ഇപ്പോൾ വെളിപ്പെടുത്തേണ്ടി വന്നത്
ചാനൽ ചർച്ചകളിലും സമരമുഖങ്ങളിലും സജീവമായി നിൽക്കുന്നയാളാണ് ഈ യുവനേതാവെന്ന് റിനി വ്യക്തമാക്കി. അയാള്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തില്‍നിന്നുതന്നെ കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ടെന്ന് നടി പറഞ്ഞു. പാര്‍ട്ടിയിലെ നേതാക്കളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കൾക്കും ഇയാളില്‍നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും റിനി ആന്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന മറുപടിയായി പറഞ്ഞു.
“നേതൃത്വത്തിലിരിക്കുന്ന വ്യക്തി ഒരുപാട് പേര്‍ക്ക് ശല്യമാവുന്നു. എന്നിട്ട് ആ വ്യക്തിയെ വലിയ സ്ഥാനങ്ങളില്‍ എത്തിക്കുന്നു. വലിയ സംരക്ഷണ സംവിധാനം വ്യക്തിയ്ക്കുണ്ട്. പരാതിപ്പെടും എന്ന് പറഞ്ഞപ്പോള്‍ ‘പോയ് പറയ്, പോയ് പറയ്’ എന്നാണ് പറഞ്ഞത്.” – നടി പറഞ്ഞു.
ഈ വ്യക്തിക്കെതിരേ പ്രസ്ഥാനത്തിന് അകത്തുനിന്ന് തന്നെ പരാതികള്‍ വരുന്നുണ്ട്. ആ പ്രസ്ഥാനത്തിനകത്തുള്ള നേതാക്കന്മാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കുംവരെ ഇയാളില്‍നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. എന്നിട്ട് എന്തുകൊണ്ടാണ് സ്വന്തം ഭാര്യയേയും മകളേയും സംരക്ഷിക്കാന്‍ കഴിയാത്തത്. ഇത്തരക്കാരെ റീൽസും കാര്യങ്ങളും നോക്കി വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്’, റിനി ആരോപിച്ചു.
തന്റെ വ്യക്തിപരമായ പ്രശ്‌നമെന്ന നിലയിലല്ല ഇത് തുറന്ന് പറയുന്നത്. സമീപകാലങ്ങൾ ഈ വ്യക്തിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന കാര്യങ്ങളും പല സ്ത്രീകളും ഇത്തരത്തിൽ ഇയാളിൽ നിന്ന് മോശം അനുഭവം നേരിട്ടതായി എന്ന് മനസിലാക്കിയാണ് വെളിപ്പെടുത്താൻ തയാറായതെന്ന് റിനി പറയുന്നു.
പ്രശ്‌നങ്ങളൊന്നുമില്ലെന്നും മോൾ വിഷമിക്കേണ്ടെന്നുമായിരുന്നു മുതിർന്ന നേതാക്കൾ പറഞ്ഞത്. ഇങ്ങനെയൊരു നേതൃത്വത്തിൽ ഇരിക്കുന്ന വ്യക്തി ഒരുപാട് പേർക്ക് ശല്യമായി മാറുന്നു. ഈ വ്യക്തിയെ പല സ്ഥാനങ്ങളിലും എത്തിക്കുന്നു. വലിയ ഒരു സംരക്ഷണ സംവിധാനം ഈ വ്യക്തിക്കുണ്ടെന്ന് റിനി പറയുന്നു. ആ വ്യക്തിക്ക് ഹു കെയേഴ്‌സ് എന്ന ആറ്റിട്യൂഡാണെന്ന് റിനി പറഞ്ഞു.