Thursday, January 29, 2026

ഇന്തോനേഷ്യയിൽ കനത്ത വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; 303 മരണം, 279 പേരെ കാണാതായി

Date:

ഇന്തോനേഷ്യയിൽ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 303 പേർ മരണപ്പെട്ടു. 279 പേരെ കാണാതായി. രാജ്യത്തെ ദേശീയ ദുരന്ത നിവാരണ ഏജൻസി (ബി.എൻ.പി.ബി.) ശനിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. കനത്ത മൺസൂൺ മഴയെത്തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു, നിരവധി പ്രദേശങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടതിനാൽ താമസക്കാർ ഒറ്റപ്പെട്ട നിലയിലാണ്.

നോർത്ത് സുമാത്രയിലാണ് ഏറ്റവും കൂടുതൽ ആളപായമുണ്ടായത്, ഇവിടെ 166 മരണങ്ങളും 143 പേരെ കാണാതാവുകയും ചെയ്തു. പടിഞ്ഞാറൻ സുമാത്രയിൽ 90 പേർ മരിച്ചതായി സ്ഥിരീകരിക്കുകയും 85 പേരെ കാണാതാവുകയും ചെയ്തു. അസെയിൽ 47 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്, 51 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നും ബി.എൻ.പി.ബി. മേധാവി സുഹര്യന്തോ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മൂന്ന് പ്രവിശ്യകളിലായി വിന്യസിച്ചിട്ടുള്ള ബി.എൻ.പി.ബി. യൂണിറ്റുകളുമായി അദ്ദേഹം ഏകോപന യോഗം ചേരുകയും, ബാധിത പ്രദേശങ്ങളിൽ കാലാവസ്ഥ മെച്ചപ്പെട്ടു വരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ഊന്നിപ്പറയുകയും ചെയ്തു. കാണാതായവർക്കായുള്ള തിരച്ചിൽ, തടസ്സപ്പെട്ട ആശയവിനിമയ സംവിധാനങ്ങൾ പുന:സ്ഥാപിക്കൽ, ദുരിതബാധിതർക്ക് സാധനസാമഗ്രികൾ വേഗത്തിൽ എത്തിക്കൽ എന്നീ മൂന്ന് കാര്യങ്ങൾക്കാണ് ഏജൻസി മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കട്ടപ്പന-തേനി തുരങ്കപാത: സാദ്ധ്യതാപഠനം നടത്താൻ 10 കോടി; വിഴിഞ്ഞം-ചവറ-കൊച്ചി റെയർ എർത്ത് ഇടനാഴി സ്ഥാപിക്കാൻ 10 കോടി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽനിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്കുള്ള കട്ടപ്പന-തേനി തുരങ്കപാതയ്ക്ക് സാധ്യതാ...

സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി, ക്ഷേമപെൻഷന് 14,500 കോടി; ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടി

തിരുവനന്തപുരം : ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച...

സംസ്ഥാനത്ത് ഇനി ബിരുദ പഠനവും സൗജന്യം –  ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം വിദ്യാഭ്യാസരംഗത്ത് പുതുചരിത്രം!

തിരുവനന്തപുരം : കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് പുതുചരിത്രം രചിച്ച് സംസ്ഥാന ബജറ്റ്....