ഹേമ കമ്മിഷൻ റിപ്പോർട്ട് ഞെട്ടിക്കുന്നത്’; പുറത്ത് വിടാൻ വൈകിപ്പിച്ചത് ആരെ രക്ഷിക്കാൻ – വി.ഡി. സതീശൻ

Date:

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ആദ്യ പ്രതികരണം. ഇതുപോലെ ഒരു റിപ്പോർട്ട് പുറത്തുവിടാതെ നാലര വർഷക്കാലം സർക്കാർ അതിനുമേൽ അടയിരുന്നത് ആരെ രക്ഷിക്കാനാണെന്നും വി.ഡി. സതീശൻ.

സ്ത്രീപക്ഷ വർത്തമാനം മാത്രം പറയുന്ന ആളുകൾ അധികാരത്തിലിരിക്കുമ്പോൾ ഇത്രമാത്രം വലിയ സ്ത്രീവിരുദ്ധത നടന്നിട്ട് അതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. റിപ്പോർട്ട് പുറത്തുവിടാതിരുന്നത് ആരെ രക്ഷിക്കാനാണെന്നും ആർക്കുവേണ്ടിയാണെന്നും  മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

“റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകണം. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിനും ക്രിമിനൽ വത്കരണത്തിനും ലഹരി ഉപയോഗങ്ങൾക്കുമെതിരായ അന്വേഷണം നടക്കണം. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികള്‍ മുതിർന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘത്തെ വെച്ച് അന്വേഷിക്കണം. ലൈംഗിക ചൂഷണം നടത്തിയത് എത്ര വലിയ ഉന്നതനായാലും നിയമത്തിൻ്റെ മുമ്പിൽ കൊണ്ടും വരേണ്ടത് സർക്കാരിൻ്റെ ചുമതലയാണ്. പോക്സോ കേസ് അടക്കം എടുക്കാനുള്ള ക്രിമിനൽ കുറ്റങ്ങൾ റിപ്പോർട്ടിൽ ഉണ്ട്. കുറ്റക്കാർക്കെതിരേ അടിയന്തരമായി നടപടി എടുക്കണം.” ഏത് തൊഴിൽ മേഖലയിലും ഇത്തരത്തിൽ ചൂഷണം നടക്കാൻ പാടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

2017ലെ നടിയെ അക്രമിച്ച സംഭവത്തെ തുടർന്നാണ് മലയാള സിനിമയിൽ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിന് ഹേമ കമ്മീഷൻ നിലവിൽ വരുന്നത്. ജസ്റ്റിസ് കെ ഹേമ അദ്ധ്യക്ഷയായും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവർ അംഗങ്ങളായുള്ള കമ്മീഷനാണ് പഠനം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. 2019 ഡിസംബർ 31ന് സമർപ്പിച്ച റിപ്പോർട്ട് പുറം ലോകം കാണാൻ നീണ്ട അഞ്ച് വര്‍ഷമെടുത്തു.  

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.സുപ്രീം...

രാഹുൽ‌ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ജനുവരി ഏഴ് വരെ തടഞ്ഞ് ഹൈക്കോടതി ; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്...

അയ്യപ്പ ഭക്തിഗാനത്തെ അപകീർത്തിപ്പെടുത്തി;  ‘സ്വർണ്ണം കട്ടവർ ആരപ്പാ’ ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി

ശബരിമല അയ്യപ്പൻ്റെ പ്രശസ്തമായ ഒരു ഭക്തിഗാനത്തെ അപമാനിക്കുന്നു എന്നാരോപിച്ച് തദ്ദേശ തെരഞ്ഞെടുപ്പ്...

ശബരിമല സ്വര്‍ണക്കവർച്ചയിൽ അറസ്റ്റ് തുടരുന്നു ; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ചാക്കേസില്‍  വീണ്ടും അറസ്റ്റ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന...