ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇനി ‘റിലീസാ’വും ; എതിരായ ഹർജി ഹൈക്കോടതി തള്ളി

Date:

കൊ​ച്ചി: മലയാള സി​നി​മാ മേ​ഖ​ല​യി​ലെ വ​നി​ത​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പഠനം നടത്തിയ ജ​സ്റ്റി​സ് കെ ​ഹേ​മാ ക​മ്മി​റ്റി റിപ്പോ​ർ​ട്ട് സർക്കാർ പു​റ​ത്തു​വി​ടും. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെടുന്ന ഹർജി ഇന്ന് ഹൈക്കോടതി തള്ളി. റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ന്ന​തി​നെ​തി​രെ നി​ർ​മ്മാതാ​വ് സ​ജി​മോ​ൻ പാ​റ​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് തള്ളിയത്.  റിപ്പോർട്ട് പുറത്തുവിടാനുള്ള കാലാവധി ഒരാഴ്ച കൂടി നീട്ടി.

റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ന്ന​ത് സ്വ​കാ​ര്യ​ത​യു​ടെ​യും മൊ​ഴി ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന് ക​മ്മിറ്റി ന​ൽ​കി​യ ഉ​റ​പ്പിന്റെ​യും ലം​ഘ​ന​മാ​ണെ​ന്നാ​ണ്​ ഹ​ർ​ജി​ക്കാ​രൻ വാദിച്ചത്. ആരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സജിമോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയെ നിയമിച്ചത്.

2019ലാണ് കമ്മിറ്റി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ വിവരങ്ങൾ 5 വർഷത്തിനു ശേഷം ജൂലൈ 24ന് പുറത്തുവിടുമെന്നാണ് നേരത്തേ സർക്കാർ അറിയിച്ചത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാൻ സഹായിക്കുന്നവയുമായ ഭാഗങ്ങൾ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് അന്ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനിരുന്നത്. ഇതിനിടെയാണ് സജിമോൻ റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച: മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ കൂടുതൽ മൊഴി

പത്തനംതിട്ട : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്...

സ്കൂളിൽ വൈകി എത്തിയ ആറാം ക്ലാസുകാരിക്ക് 100 സിറ്റ് അപ്പുകൾ!; ശിക്ഷ കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം മരണം

മുംബൈ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ വൈകി...

ബീഹാറിൽ മന്ത്രിസഭാ ഫോർമുലയായി; സർക്കാർ രൂപീകരണം വേഗത്തിലാക്കാൻ എൻഡിഎ

പട്ന : ബീഹാറിലെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ആദ്യ റൗണ്ട് ചർച്ചകൾ പൂർത്തിയായി....

ഡൽഹി ചെങ്കോട്ടയിലേത് ചാവേർ സ്ഫോടനം തന്നെ; വാഹനത്തിൽ ഘടിപ്പിച്ച ഐഇഡി ഉപയോഗിച്ച് തന്ത്രം നടപ്പാക്കിയെന്ന് എൻഐഎ

ന്യൂഡൽഹി : ചെങ്കോട്ടയിൽ ആസൂത്രണം ചെയ്തത് ചാവേർ സ്ഫോടനം തന്നെയെന്ന് സ്ഥിരീകരിച്ച്...