Sunday, February 8, 2026

ഹേമന്ത് സോറനും കുടുംബത്തിനും വിജയത്തിളക്കം; ജെഎംഎം വിട്ട സീത സോറന് തോൽവി

Date:

റാഞ്ചി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ  സോറൻ കുടുംബത്തിന് വിജയത്തിളക്കം.  ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാനാർത്ഥികളായി മത്സരിച്ച മുഖ്യമന്ത്രി കൂടിയായ ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ, ഇളയ സഹോദരൻ ബസന്ത് സോറൻ എന്നിവരാണ് വിജയത്തേരിലേറിയത്. അതേസമയം, മാസങ്ങൾക്ക് മുൻപ് ജെഎംഎം വിട്ട് ബിജെപിയിൽ ചേക്കേറിയ ഹേമന്ത് സോറൻ്റെ മൂത്ത സഹോദരൻ ദുർഗ സോറൻ്റെ ഭാര്യ സീതാ സോറൻ കനത്ത തോൽവി ഏറ്റുവാങ്ങി.

ബെർഹെയ്ത് മണ്ഡലത്തിൽ നിന്ന് ഹാട്രിക് വിജയമാണ്  ഹേമന്ത് സോറൻ നേടിയത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അറസ്റ്റും   ജയിൽവാസവും അനുഭവിച്ചു മടങ്ങിയെത്തിയ ഹേമന്ത് സോറനും ജെഎംഎമ്മിനും ആത്മവിശ്വാസം പകരുന്നതാണ് ജാർഖഡ് ജനവിധി. 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ ഗാംലിയേൽ ഹെംബ്രോമിനെയാണ് സോറൻ പരാജയപ്പെടുത്തിയത്. 95612 വോട്ടുകൾ സോറൻ നേടിയപ്പോൾ 55821 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

ഗാണ്ഡെ സീറ്റിൽ 17142 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൽപന സോറൻ്റെ വിജയം. 1,19,372 വോട്ടുകൾ കൽപന പിടിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ മുനിയ ദേവിക്ക് 102230 വോട്ടുകളെ ലഭിച്ചുള്ളൂ.  ജെഎംഎം എംഎൽഎ രാജിവെച്ചതിനെ തുടർന്ന് ഈ വർഷം ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കൽപനയുടെ കന്നിമത്സരം ഗാണ്ഡെയിൽ അരങ്ങേറിയത്. അന്ന് ബിജെപി സ്ഥാനാർഥിയെ 27,149 വോട്ടുകൾക്കായിരുന്നു പരാജയപ്പെടുത്തിയിരുന്നത്. ഹേമന്ത് സോറൻ ജയിൽവാസം അനുഭവിക്കുന്നതിനിടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഭീകരവാദത്തോട് വിട്ടുവീഴ്ചയും ഇരട്ടത്താപ്പും അനുവദിക്കില്ല: മലേഷ്യയിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

ക്വാലാലംപൂർ : ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ യാതൊരുവിധ ഇരട്ടത്താപ്പും വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന ഇന്ത്യയുടെ...

‘മുഹമ്മദ് ദീപക്കി’ന് കേരളത്തിന്‍റെ ആദരം ; പോരാട്ടത്തിന്‍റെ പ്രത്യാശാനാളമെന്ന് ജോൺ ബ്രിട്ടാസ് എംപി

കോട്ദ്വാർ : ഉത്തരാഖണ്ഡിലെ കോട്ദ്വാർ നഗരത്തിൽ മുഹമ്മദ് ഷൊയ്ബ് എന്ന വ്യക്തിയുടെ...