Saturday, June 6, 2026

‘നെല്ലുൽപ്പാദനം വർദ്ധിക്കുന്നത് ബാദ്ധ്യതയാണെന്ന കേന്ദ്ര ന്യായം വിചിത്രം’ ; അമേരിക്കയ്ക്ക് വിപണി തുറന്നുകൊടുക്കുന്നതിൻ്റെ ആദ്യപടിയായാണോ ഇതെന്നും മുഖ്യമന്ത്രി

Date:

തിരുവനന്തപുരം : നെല്ലുൽപ്പാദനം വർദ്ധിക്കുന്നത് നാടിനാകെ ബാദ്ധ്യതയാണെന്ന കേന്ദ്ര സർക്കാരിൻ്റെ വിചിത്ര ന്യായം കർഷകരോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ധനകാര്യ എക്‌സ്‌പെന്റീച്ചര്‍ സെക്രട്ടറി ഇത് സംബന്ധിച്ച അയച്ച കത്ത് സംസ്ഥാന ചീഫ്‌ സെക്രട്ടറിക്ക് ലഭിച്ചു. കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളിൽ ബോണസ് നൽകിയാണ് സംസ്ഥാന സർക്കാർ നെൽകർഷകരെ ചേർത്തുപിടിക്കുന്നത്. – മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.  

ഇതിൽ കേന്ദ്രസർക്കാരിന് എന്തിനാണ് അസ്വസ്ഥത? കേരളത്തിൽ സംസ്ഥാന സര്‍ക്കാര്‍ നെല്ലു സംഭരണത്തിനായി കിലോക്ക്‌ 6.31 രൂപയാണ്‌ അധികമായി നല്‍കുന്നത്‌. കോർപ്പറേറ്റുകളുടെ കോടാനുകോടി രൂപയുടെ കടം എഴുതിത്തള്ളാൻ മടിക്കാത്തവരാണ് നെൽകർഷകനു നൽകുന്ന ബോണസ് വലിയ ബാദ്ധ്യതയായി ചിത്രീകരിക്കുന്നത്,’ എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഉൽപ്പാദന വർദ്ധനവിനെ ബാദ്ധ്യതയായി വ്യാഖ്യാനിച്ച് നിലവിലുള്ള ബോണസ് നയം പുന:പരിശോധിക്കണമെന്ന് സംസ്ഥാനത്തിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഇത് കർഷകരോടു മാത്രമല്ല നാടിനോടാകെയുള്ള ശത്രുതാ മനോഭാവമാണെന്ന് അദ്ദേഹം പറഞ്ഞു.  ഇന്തോ -യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി തുറന്നുകൊടുക്കുന്നതിൻ്റെ  ആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണം. നെൽക്കർഷകർക്ക് നൽകാനുള്ള സഹായത്തിൽ കേന്ദ്ര വിഹിതം യഥാസമയം നൽകാതെയാണ് ഇത്തരമൊരു നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന്; കനത്ത ജാ​ഗ്രതയിൽ രാജ്യ തലസ്ഥാനം

ന്യൂഡൽഹി : കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധത്തിന് ഇന്ന്...

കനത്ത മഴ: റെഡ് അലർട്ട്; 3 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട്,...

കെ. അണ്ണാമലൈക്ക് ബിജെപിയെ മടുത്തു; പാര്‍ട്ടി വിട്ടു

ചെന്നൈ : തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ...

മാസപ്പടി കേസിൽ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി തള്ളി

കൊച്ചി : മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്...