Wednesday, March 11, 2026

കസ്റ്റംസ് പിടിച്ചെടുത്ത റോളക്‌സ് വാച്ച് പിഴ അടച്ച് വീണ്ടെടുക്കാന്‍ യുവാവിന്  അനുമതി നല്‍കി ഹൈക്കോടതി

Date:

ന്യൂഡൽഹി : ദുബൈയില്‍ നിന്നും ഡല്‍ഹിയിലെത്തിയ  യുവാവിന്റെ പക്കൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത റോളക്‌സ് വാച്ച് പിഴ അടച്ച് വീണ്ടെടുക്കാന്‍  അനുമതി നല്‍കി ഹൈക്കോടതി. 2024 മാര്‍ച്ച് 7 നാണ്  ദുബൈയിൽ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ മഹേഷിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റോളക്‌സ് വാച്ച് പിടിച്ചെടുക്കുകയും തടങ്കല്‍ റെസീപ്റ്റ് നല്‍കുകയും ചെയ്തത്.

വ്യവസ്ഥകള്‍ ലംഘിച്ചാണ് വാച്ച് ഇറക്കുമതി ചെയ്തതെന്നും യാത്രക്കാരുടെ ബാഗേജായി സാധനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ തെറ്റായ മാര്‍ഗ്ഗം ഉപയോഗിച്ചതായും ആരോപിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റോളക്‌സ് വാച്ച് പിടിച്ചെടുത്തത്. മാത്രമാല്ല  വാച്ച് വാണിജ്യ ഉപയോഗത്തിനായി കൊണ്ടുവന്നതാണെന്നും വ്യക്തിഗത ആവശ്യത്തിനായി ഉള്ളതല്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

പിടികൂടിയ 13,48,500 രൂപ വില വരുന്ന 126610LV മോഡല്‍ നമ്പര്‍ വാച്ച് 1.8 ലക്ഷം രൂപ പിഴ അടച്ച് വീണ്ടെടുക്കാൻ 2025 ജനുവരി 30-ന് ഉത്തരവിലൂടെ കസ്റ്റംസ് അനുമതി നല്‍കി. എന്നാല്‍ കസ്റ്റംസ് ആക്ട് പ്രകാരം ഉത്തരവ് ലഭിച്ച് 120 ദിവസത്തിനുള്ളില്‍ വീണ്ടെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നിരിക്കെ,  യുവാവിന് അത് സാധിച്ചില്ല. മഹേഷ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമ്പോഴേക്കും ഈ കാലയളവ് അവസാനിച്ചു. ഇതിലാണിപ്പോൾ കോടതി അനുമതി നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘കേരളത്തിനോട് വിവേചനം അരുത് ; എയിംസ് പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു?’ : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി : കേരളത്തോട് വിവേചനം അരുതെന്നും എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ടാണ് വൈകുന്നതെന്നും...

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി ; ‘ഹരീഷ് റാണയുടെ വെൻ്റിലേറ്റർ സഹായം പിൻവലിക്കാം’

ന്യൂഡൽഹി : പതിമൂന്നു വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയ്ക്ക്...

‘റിയാസിനെ ഒഴിവാക്കിയത് മോശം നടപടി, ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’ : കുഞ്ഞാലിക്കുട്ടി

ദേശീയപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ...