Tuesday, February 24, 2026

പള്ളികൾ ഏറ്റെടുക്കാനുള്ള നിർദ്ദേശം പാലിക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം ; ‘ഉത്തരവ് പാലിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിയടക്കം ഹാജരാകേണ്ടി വരും’

Date:

കൊച്ചി : എറണാകുളം, പാലക്കാട് ജില്ലകളിലായി സഭാ തർക്കം നിലനിൽക്കുന്ന 6 പള്ളികൾ ഏറ്റെടുക്കാനുള്ള നിർദ്ദേശം പാലിക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് ജസ്റ്റിസ് വി.ജി. അരുൺ മുന്നറിയിപ്പ് നൽകി.

പള്ളികൾ ഏറ്റെടുക്കാനും ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് കലക്ടർമാർക്ക്ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സെപ്റ്റംബർ 25ന്, 10 ദിവസത്തേക്ക് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ യാക്കോബായ സഭയിലെ ഫാ. കെ.കെ.മാത്യൂസ് ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലിലായിരുന്നു സ്റ്റേ. എന്നാൽ വിശദമായ വാദം കേൾക്കാനുള്ള താൽക്കാലിക സ്റ്റേ മാത്രമാണിതെന്നും ഹർജിക്കാർ അറിയിച്ചു.

എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ ഓർത്തഡോക്സ് സിറിയൻ പള്ളി, മഴുവന്നൂർ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി, പാലക്കാട് ജില്ലയിലെ മംഗളം ഡാം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എരിക്കിൻച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളി, ചെറുകുന്നം സെന്റ്തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി എന്നിവ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏറ്റെടുക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നവജാത ശിശുവിന്റെ മരണം; കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

കായംകുളം : കായംകുളത്ത് സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. നവജാത...

കേരളത്തിൻ്റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിന്‍റെ സ്റ്റേജ് 2 ക്ലിയറൻസ് ; വയനാട് തുരങ്കപാത യാഥാർത്ഥ്യതിലേക്ക്

കോഴിക്കോട് : കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി...

‘തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ, ആകാവുന്ന വിധം നാടിനെ ഉയർത്തി വളർത്തി എന്നതിൽ സംതൃപ്തിയുണ്ട്’ : മുഖ്യമന്ത്രി

തിരുവനതപുരം : രാജ്യത്ത് പൗരത്വം സംബന്ധിച്ച് പല ആശങ്കങ്ങൾ നിലനിൽക്കുന്നെങ്കിലും കേരളത്തിലെ...

നവകേരള സർവ്വെ : സർക്കാരിന്  ആശ്വാസം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : കേരള സർക്കാരിന് ആശ്വാസമായി സുപ്രീംകോടതി വിധി. സംസ്ഥാന സർക്കാരിൻ്റെ...