Friday, February 27, 2026

ഇടുക്കി ഡിഎംഒ ഡോ.എല്‍. മനോജിന് സസ്പെന്‍ഷൻ

Date:

തൊടുപുഴ : ഇടുക്കി ഡിഎംഒ ഡോ.എല്‍. മനോജിനെ സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്ത് ആരോഗ്യ വകുപ്പ്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്നാണ് നടപടി. മനോജിനെതിരെ നിരവധി പരാതികൾ ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നു. മനോജിനെതിരായ പരാതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നൽകാനാണ് നിർദ്ദേശം.

മനോജിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതികള്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നതെന്നാണ് ഉത്തരവിലുള്ളത്. നിലവിലെ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫിസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുരേഷ്.എസ് വര്‍ഗീസിന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അധിക ചുമതല നല്‍കിയതായും ഉത്തരവ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ട്രംപിന് വീണ്ടും തിരിച്ചടി ; കുടിയേറ്റക്കാരെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് നിയമവിരുദ്ധമെന്ന് യുഎസ് ഫെഡറൽകോടതി

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം കർശനമാക്കിയ...

കോടതികളിലെ അഴിമതി പരാമർശിച്ച പാഠപുസ്തകം പിൻവലിച്ച് എൻ.സി.ഇ.ആർ.ടി ;’അവിചാരിതമായ പിശക്’ എന്ന് വ്യാഖ്യാനം

ന്യൂഡൽഹി : എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെ...