Friday, January 30, 2026

ശരണപാതയിൽ വാഹനത്തിന് തകരാറോ അപകടമോ സംഭവിച്ചാൽ എംവിഡിയെ വിളിക്കാം ; 24 മണിക്കൂർ ഹെൽപ് ലൈൻ നമ്പർ

Date:

പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി എത്തുന്ന ഭക്തർക്ക് യാത്രയ്ക്കിടെ ശരണപാതയിൽ അപകടമോ വാഹനത്തിനു എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ സഹായത്തിനായി മോട്ടോർ വാഹന വകുപ്പിനെ (എം.വി.ഡി) വിളിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. 

ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എം.വി.ഡി കൺട്രോൾ റൂമുകളിൽ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും.  എല്ലാ പ്രധാന വാഹന നിർമ്മാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങൾ എപ്പോഴും ലഭ്യമാകും. 
ശബരിമല സേഫ് സോൺ കൺട്രോൾ റൂം നമ്പറുകൾ
ഇലവുങ്കൽ : 9400044991, 9562318181. എരുമേലി : 9496367974, 8547639173. കുട്ടിക്കാനം : 9446037100, 8547639176.

അതേസമയം, ശബരിമലയിലെ സ്‌പോട്ട്‌ ബുക്കിങ് നിലവിൽ 5000 എന്നത് ഓരോ ദിവസത്തേയും തിരക്കനുസരിച്ച് മാറ്റം വരുത്താൻ ഹൈക്കോടതി അനുമതി നൽകി. ഇത് അനുസരിച്ച് ഓരോ ദിവസത്തെയും തിരക്കനുസരിച്ച് സ്‌പോട്ട്‌ ബുക്കിങ്ങിന്റെ എണ്ണം കൂട്ടാനും ശബരിമലയിൽ സുഗമമായ തീർത്ഥാടനത്തിന്‌ സ‍ൗകര്യങ്ങൾ ഉറപ്പാക്കാനും പമ്പയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.

വൃശ്ചികമാസം ആരംഭിച്ച് ഇതുവരെ അഞ്ചേമുക്കാൽ ലക്ഷം ഭക്തരാണ് ഈ മണ്ഡലകാലത്ത് സന്നിധാനത്തെത്തിയത്. സീസണിലെ ഏഴാം ദിവസമായ ശനിയാഴ്ച വൈകിട്ട് ഏഴു വരെ 72845 പേർ മല ചവിട്ടി. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍എഎഫ്) സംഘവും എത്തിയിട്ടുണ്ട്. സിആര്‍പിഎഫിന്റെ കോയമ്പത്തൂര്‍ ബേസ് ക്യാമ്പില്‍ നിന്നുള്ള സംഘമാണ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച :  ജയറാമിന്റെ മൊഴിയെടുത്ത് എസ്‌ഐടി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ...

രാഹുൽ മാങ്കുട്ടത്തിലിനെ നിയമസഭ പുറത്താക്കാൻ സാദ്ധ്യത; എത്തിക്സ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ചേരും

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതി പരിഗണിക്കുന്നതിന് നിയമസഭാ എത്തിക്സ്...

വോട്ടുപിടിക്കാനല്ല, സാധാരണക്കാരൻ്റെ മനസ്സ് തൊടാനാണ് ബജറ്റ് ശ്രമിച്ചത് : , ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനതപുരം : നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ളതെന്നു വിമർശിക്കപ്പെടാനിടയുണ്ടെങ്കിലും യഥാർഥത്തിൽ വികസനവും സാമൂഹികക്ഷേമവും...

കട്ടപ്പന-തേനി തുരങ്കപാത: സാദ്ധ്യതാപഠനം നടത്താൻ 10 കോടി; വിഴിഞ്ഞം-ചവറ-കൊച്ചി റെയർ എർത്ത് ഇടനാഴി സ്ഥാപിക്കാൻ 10 കോടി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽനിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്കുള്ള കട്ടപ്പന-തേനി തുരങ്കപാതയ്ക്ക് സാധ്യതാ...