Saturday, January 31, 2026

ഐഎഫ്എഫ്കെ : അനെസി മേളയിൽനിന്നുള്ള നാല് അനിമേഷൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും

Date:

തിരുവനന്തപുരം : 30-ാമത് ഐഎഫ്എഫ്കെയിൽ ഈ വർഷത്തെ മികച്ച നാല് അനിമേഷൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അനിമേഷൻ ചിത്രങ്ങൾക്ക് വേണ്ടി മാത്രമായി ഫ്രാൻസിൽ 1960 മുതൽ സംഘടിപ്പിക്കപ്പെടുന്ന അനെസി അനിമേഷൻ ഫിലിം ഫെസ്റ്റിവലിന്റെ 2025 പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പുരസ്‌ക്കാരങ്ങൾ നേടുകയും ചെയ്ത ചിത്രങ്ങളാണ് ‘സിഗ്‌നേച്ചേഴ്‌സ് ഇൻ മോഷൻ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 12 മുതൽ 19 വരെയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കുക.

‘ഒലിവിയ ആന്റ് ദ ഇൻവിസിബിൾ എർത്ത്‌ക്വേക്ക്’ സ്‌പെയിൻ, ഫ്രാൻസ്, ബെൽജിയം, ചിലി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. തന്റെ ദുരിതംപിടിച്ച കുടുംബജീവിതത്തിന്റെ വൈകാരിക ഭൂകമ്പങ്ങളിൽനിന്ന് രക്ഷപ്പെടാൻ ഭാവനയിൽ ഒരു സിനിമാപ്രപഞ്ചം സൃഷ്ടിക്കുന്ന 12 കാരി ഒലിവിയയുടെ കഥയാണിത്. അനെസി മേളയിൽ ഗാൻ ഫൗണ്ടേഷൻ പ്രൈസ് നേടിയ ചിത്രമാണ് ഇത്.

ഫ്രാൻസ്, അമേരിക്കൻ സംയുക്ത സംരംഭമായ ‘ആർക്കോ’ വിദൂരഭാവിയിൽ നടക്കുന്ന ഒരു കൽപ്പിതകഥയാണ്. ഭൂതകാലത്തിലേക്കു വീഴുന്ന ആർക്കോ എന്ന 12കാരന്റെയും 2075ൽനിന്ന് അവനെ രക്ഷിക്കാനത്തെുന്ന ഐറിസ് എന്ന പെൺകുട്ടിയുടെയും സൗഹൃദത്തിലൂടെ പുരോഗമിക്കുന്ന ഒരു ടൈംട്രാവൽ ആണ് ഈ ചിത്രം. അനെസി മേളയിൽ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റൽ പുരസ്‌ക്കാരം ഈ ചിത്രത്തിന് ലഭിച്ചിരുന്നു

‘ദ ഗേൾ ഹു സ്റ്റോൾ ടൈം’ എന്ന ചൈനീസ് ചിത്രം 1930കളിലെ ചൈനയിൽ സമയത്തെ നിയന്ത്രിക്കാനുള്ള ശക്തി ലഭിച്ചതിനെ തുടർന്ന് പ്രബലശക്തികളുടെ ലക്ഷ്യകേന്ദ്രമാവുന്ന ഒരു ഗ്രാമീണ പെൺകുട്ടിയുടെ കഥ പറയുന്നതാണ്.

‘അല്ലാഹ് ഈസ് നോട്ട് ഒബ്ലൈജ്ഡ്’ എന്ന ഫ്രാൻസ്, ഗിനിയ ചിത്രം അമ്മയെ നഷ്ടപ്പെട്ട ബിരാഹിമ എന്ന പത്തു വയസ്സുകാരൻ ഒരു മന്ത്രവാദിക്കൊപ്പം ആന്റിയെ അന്വേഷിച്ചുപോകുമ്പോൾ നേരിടുന്ന പ്രതിബന്ധങ്ങൾ അവതരിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നത് ഒരു...

മിഥുൻ്റെ കുടുംബത്തിന് വീടൊരുങ്ങി; താക്കോൽ കൈമാറി മന്ത്രി വി ശിവൻകുട്ടി

കൊല്ലം :  തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം...

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ സൈനികാഭ്യാസത്തിന് യുഎസിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ : ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഹോർമുസ് കടലിടുക്കിൽ...