മംഗളൂരു : കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എട്ടുകോടി രൂപ വിലവരുന്ന സ്വര്‍ണാഭരണം സമര്‍പ്പിച്ച് സംഗീതസംവിധായകന്‍ ഇളയരാജ. മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും വജ്രമടങ്ങിയ കിരീടങ്ങൾ സമർപ്പിച്ചതിന് പുറമെ വീരഭദ്രസ്വാമിക്ക് സ്വര്‍ണത്തില്‍ പണിയിച്ച വാളും സമര്‍പ്പിച്ചു.

ബുധനാഴ്ച രാവിലെ കൊല്ലൂരിലെത്തിയ ഇളയരാജ ക്ഷേത്രദര്‍ശനം നടത്തിയശേഷം അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗയുടെ സാന്നിദ്ധ്യത്തിലാണ് ആഭരണം കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചത്. മകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പമുണ്ടായിരുന്നു. മൂകാംബികദേവിയുടെ ഭക്തനായ ഇളയരാജ പലപ്പോഴും കൊല്ലൂരിൽ സംഗീതാർച്ചന ചെയ്യാറുണ്ട്.
