Thursday, August 6, 2026

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 8 കോടി രൂപയുടെ സ്വര്‍ണാഭരണം സമര്‍പ്പിച്ച് ഇളയരാജ

Date:

മംഗളൂരു : കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എട്ടുകോടി രൂപ വിലവരുന്ന സ്വര്‍ണാഭരണം സമര്‍പ്പിച്ച് സംഗീതസംവിധായകന്‍ ഇളയരാജ. മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും വജ്രമടങ്ങിയ കിരീടങ്ങൾ സമർപ്പിച്ചതിന് പുറമെ വീരഭദ്രസ്വാമിക്ക് സ്വര്‍ണത്തില്‍ പണിയിച്ച വാളും സമര്‍പ്പിച്ചു.

ബുധനാഴ്ച രാവിലെ കൊല്ലൂരിലെത്തിയ ഇളയരാജ ക്ഷേത്രദര്‍ശനം നടത്തിയശേഷം അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗയുടെ സാന്നിദ്ധ്യത്തിലാണ് ആഭരണം കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചത്. മകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പമുണ്ടായിരുന്നു. മൂകാംബികദേവിയുടെ ഭക്തനായ ഇളയരാജ  പലപ്പോഴും  കൊല്ലൂരിൽ സംഗീതാർച്ചന ചെയ്യാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം,  വീട്ടിൽ വെള്ളം കയറിയവർക്ക് 10,000 രൂപ; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം  :കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി...

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്: 3 എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്

കണ്ണൂര്‍ :കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന്...