നിബന്ധനകളില്ലാതെ ആദ്യ വായ്പ, അടുത്ത ഘട്ടം അനുവദിക്കാന്‍ പാക്കിസ്ഥാന് മുന്നിൽ  ഐഎംഎഫിന്‍റെ 11 പുതിയ ഉപാധികള്‍; അന്താരാഷ്ട്ര നാണയ നിധിക്കും മനം മാറ്റം

Date:

ന്യൂഡല്‍ഹി: ഇന്ത്യ – പാക് സംഘർഷം നിലനിൽക്കെ പാക്കിസ്ഥാന് വൻതോതിൽ വായ്പ അനുവദിച്ച അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) വായ്പയുടെ അടുത്തഘട്ടം അനുവദിക്കാൻ പാക്കിസ്ഥാന് മുന്നിൽ വെച്ചത് പതിനൊന്ന് പുതിയ ഉപാധികൾ. പാക്കിസ്ഥാൻ പണം ഉപയോഗിക്കുന്നത് ഭീകരപ്രവർത്തനത്തിനാണെന്ന ഇന്ത്യയുടെ ആരോപണം നിലനിൽക്കെ കൂടിയാണ് ഈ പുതിയ നിബന്ധനകൾ എന്നത് ശ്രദ്ധേമാകുന്നു.

നിലവിലുള്ള എക്സ്റ്റൻഡഡ് ഫണ്ട് സൗകര്യത്തിന് കീഴിൽ പാക്കിസ്ഥാന് വായ്പയായി ഏകദേശം 1 ബില്യൺ യുഎസ് ഡോളർ ഗഡു നൽകാനും ഇതോടൊപ്പം, നിലവിലുള്ള 7 ബില്യൺ ഡോളറിന്റെ ബെയ്‌ൽഔട്ട് പാക്കേജിന് കീഴിൽ  കാലാവസ്ഥാ പ്രതിരോധ വായ്പയ്ക്കായി 1.4 ബില്യൺ ഡോളർ അധികമായി അനുവദിക്കാനുമാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അംഗീകാരം നൽകിയത്. ഏതാണ്ട് 2.4 ബില്യൺ ഡോളറിൻ്റെ സഹായം. ഈ അംഗീകാരത്തിനുശേഷം, ഐ‌എം‌എഫിനെതിരെ ഇന്ത്യയെ കൂടാതെ ആഗോളതലത്തിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു. ഇതിന് ശേഷമാകാം ഐ‌എം‌എഫിൻ്റെ മനംമാറ്റം.

ഐ‌എം‌എഫ് പാക്കിസ്ഥാന് മുന്നിൽ വെച്ച നിർദ്ദേശങ്ങളിൽ ഊർജ്ജ മേഖലയിലേത് ഇങ്ങനെ തുടങ്ങുന്നു2025 ജൂലൈ 1-നകം വാർഷിക വൈദ്യുതി താരിഫ് പരിഷ്കരണ വിജ്ഞാപനം പുറപ്പെടുവിക്കുക, 2026 ഫെബ്രുവരി 15 ഓടെ അർദ്ധ വാർഷിക ഗ്യാസ് താരിഫ് ക്രമീകരണം, മെയ് അവസാനത്തോടെ ക്യാപ്റ്റീവ് പവർ ലെവി ഓർഡിനൻസ് നടപ്പിലാക്കുന്നതിനുള്ള സ്ഥിരം നിയമം കൊണ്ടുവരിക, ജൂൺ അവസാനത്തോടെ ഡെറ്റ് സർവീസ് സർചാർജിൽ യൂണിറ്റിന് 3.21 രൂപ എന്ന പരിധി നീക്കം ചെയ്യും.

ഐ‌എം‌എഫ് റിപ്പോർട്ട് അനുസരിച്ച്, പാക്കിസ്ഥാന്റെ വരാനിരിക്കുന്ന പ്രതിരോധ ബജറ്റ് 2,414 ബില്യൺ രൂപയായി കണക്കാക്കുന്നു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 12% കൂടുതലാണ്, എന്നാൽ അടുത്തിടെ ഷഹബാസ് ഷെരീഫ് സർക്കാർ അത് 2,500 ബില്യൺ രൂപ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അതായത് ഈ മാസം ആദ്യം 18%, ഇത് ഐ‌എം‌എഫിന്റെ സാമ്പത്തിക ബാലൻസ് ലക്ഷ്യത്തിന് വിരുദ്ധമാണ്. ഐ‌എം‌എഫ് ലക്ഷ്യങ്ങൾക്ക് അനുസൃതമായി 2025 ജൂണിനുള്ളിൽ 2026 ലെ ബജറ്റ് പാസാക്കാൻ അന്താരാഷ്ട്ര നാണയ നിധി പാർലമെന്റിനോട് ആവശ്യപ്പെട്ടു.

11 പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നതിനൊപ്പം, ഐഎംഎഫ് റിപ്പോർട്ടിൽ പാക്കിസ്ഥാന് വ്യക്തമായ മുന്നറിയിപ്പും നൽകിയിട്ടുണ്ടെന്ന് ദ എക്സ്പ്രസ് ട്രിബ്യൂൺ  റിപ്പോർട്ട് പറയുന്നു. ഇന്ത്യയുമായുള്ള  സംഘർഷങ്ങൾ നിലനിൽക്കുകയോ വർദ്ധിക്കുകയോ വഷളാവുകയോ ചെയ്താൽ വായ്പാപദ്ധതിയുടെ സാമ്പത്തിക, ബാഹ്യഘടകങ്ങളേയും പരിഷ്‌കരണലക്ഷ്യങ്ങളേയും പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും അന്താരാഷ്ട്ര നാണയനിധി പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലിയേക്കരയിലെ ടോൾ പിരിവ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി...

ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്താൻ നടപടി : പ്രതിഷേധം കനത്തപ്പോൾ അന്തിമ തീരുമാനമായില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തുന്നതിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

ശരണപാതയിൽ വാഹനത്തിന് തകരാറോ അപകടമോ സംഭവിച്ചാൽ എംവിഡിയെ വിളിക്കാം ; 24 മണിക്കൂർ ഹെൽപ് ലൈൻ നമ്പർ

പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി എത്തുന്ന ഭക്തർക്ക് യാത്രയ്ക്കിടെ ശരണപാതയിൽ അപകടമോ...

ഗ്ലാസ് ട്രസ്റ്റ് കേസ് : ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ 107 കോടി ഡോളർ നൽകണം – യുഎസ് കോടതി

മുംബൈ : അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയുമായുള്ള കേസിൽ ബൈജൂസ് ഉടമ...