അമേരിക്കയിൽ സൈനിക ഹെലിക്കോപ്റ്ററും യാത്രാ വിമാനവും കൂട്ടിയിടിച്ച് അപകടം : നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെടുത്തു; തിരച്ചിൽ തുടരുന്നു

Date:

വാഷിങ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച യാത്രാ വിമാനം തകർന്ന് നദിയിൽ വീണുണ്ടായ അപകടത്തിൽ 18 മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിൽ മൊത്തം 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആരെയും ഇതുവരെ ജീവനോടെ കണ്ടെത്താൻ ആയില്ല. തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

(വിമാനപകടത്തിൽ മരണപ്പെട്ട വേൾഡ് ചാമ്പ്യൻ ഫിഗർ സ്കേറ്റിംഗ് ജോഡികളായ എവ്ജീനിയ ഷിഷ് കോവയും വാഡിം നൗമോവും -Photo Courtesy :X)

കാൻസാസിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക് വന്ന അമേരിക്കൻ എയർലൈൻസിന്റെ 5342 യാത്രാ വിമാനം റെയ്ഗൻ നാഷണൽ എയർപോർട്ടിൽ ഇറങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്. റൺവേ 33 ലക്ഷ്യമാക്കി താഴ്ന്നുകൊണ്ടിരുന്ന  വിമാനത്തിലേക്ക് അമേരിക്കൻ സൈന്യത്തിന്റെ തന്നെ ബ്ലാക്ക്ഹോക്ക് സൈനിക ഹെലികോപ്റ്ററാണ് ഇടിച്ചുകയറിയത്. പിന്നാലെ വിമാനവും ഹെലികോപ്റ്ററും കത്തിയെരിഞ്ഞു. വെർജീനിയയിൽ നിന്ന് പറന്നുയർന്ന് പരിശീലന പറക്കൽ നടത്തുകയായിരുന്ന ഹെലികോപ്റ്ററിൽ  മൂന്ന് സൈനികരാണുണ്ടായിരുന്നത്.  തണുത്തുറഞ്ഞ പോട്ടോമാക് നദിയിലാണ് വിമാനവും ഹെലികോപ്റ്ററും പതിച്ചത്. നിമിഷങ്ങൾക്കകം തുടങ്ങിയ തെരച്ചിൽ ഇപ്പോഴും തുടരുന്നു.

മുന്നൂറിലേറെ പേർ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് 24 അടി ആഴമുള്ള നദിയിൽ തിരയുന്നത്. ഇരുട്ടും കൊടും തണുപ്പും ആദ്യ മണിക്കൂറുകളിൽ രക്ഷാപ്രവർത്തനത്തിന് തടസമായി.  നടുക്കുന്ന അപകടമാണുണ്ടായതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. വിമാന ദുരന്തങ്ങളിൽ അത്യപൂർവ്വമാണ് ആകാശത്തെ കൂട്ടിയിടികൾ. അതുകൊണ്ടുതന്നെ വിശദ അന്വേഷണത്തിൽ മാത്രമേ അപകട കാരണം വ്യക്തമാകൂ. ഹെലികോപ്റ്ററിൽ നിന്നും വിമാനത്തിൽ നിന്നും അപകടത്തിന് തൊട്ടുമുൻപ് എയർ ട്രാഫിക് കൺട്രോളുമായി നടത്തിയ സംഭാഷങ്ങളുടെ ഓഡിയോ ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. 

https://twitter.com/nicksortor/status/1884825402528465097?t=ZkOpiUn-sfaHm2yBFRxrsg&s=19

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ചരിത്രത്തെ വളച്ചൊടിച്ച് പ്രചാരണായുധമാക്കരുത്’ : മോദിയുടെ അസം ഗൂഢാലോചന പരാമർശത്തിനെതിരെ കോൺഗ്രസ്

ന്യൂഡൽഹി : സ്വാതന്ത്ര്യത്തിന് മുമ്പ് അസം പാക്കിസ്ഥാന് കൈമാറാൻ കോൺഗ്രസ് ഗൂഢാലോചന...

കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കാൻ ആഹ്വാനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സ്ക്കൂൾ കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കി മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രി...

രാഷ്ട്രീയ നിലപാട് മാറ്റുന്നുവെന്നത് വ്യാജപ്രചരണം, എൽഡിഎഫിനൊപ്പം തുടരും : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കോട്ടയം : കേരള കോൺഗ്രസ് എമ്മിൽനിന്നും പുറത്തുപോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി...