തൃശൂർ : കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ചും കൈവിലങ്ങണിയിച്ചും കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ് എച്ച് ഒ ഷാജഹാനെതിരെ വകുപ്പുതല നടപടി. എസ് എച്ച് ഒ ചുമതലയിൽ നിന്ന് ഷാജഹാനെ നീക്കി. പുറമെ, തൃശ്ശൂർ സിറ്റി പോലീസ് പരിധിയിൽ ഷാജഹാന് പോസ്റ്റിംഗ് നൽകരുതെന്നും റിപ്പോർട്ടുണ്ട്. റിപ്പോർട്ടിന്റെ ഗൗരവം കണക്കിലെടുത്ത് ഷാജഹാനോട് അടിയന്തരമായി പോലീസ് ആസ്ഥാനത്ത് ഹാജരാകാൻ നിർദ്ദേശം നൽകി.
വടക്കാഞ്ചേരിയിലെ എസ്എഫ്‌ഐ – കെഎസ്‌യു സംഘർഷത്തെ തുടർന്നായിരുന്നു കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചും കൈവിലങ്ങ് അണിയിച്ചുമാണ് കോടതിയിൽ ഹാജരാക്കിയത്. രൂക്ഷമായ വിമർശനമാണ് ഇതിനെതിരെ കോടതിയിൽ നിന്നുണ്ടായത്. തുടർന്ന് കോടതിഎസ്എച്ചഒയ്ക്ക് ഷോക്കേസ് നോട്ടീസും അയച്ചു. ഷാജഹാനോട് തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്യം കോടതി നിർദ്ദേശമുണ്ട്.
കെഎസ്‌യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചും കൈവിലങ്ങണിയിച്ചും കോടതിയിൽ ഹാജരാക്കാൻ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളടക്കം പ്രചരിച്ചിരുന്നു. സംഭവത്തിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.