ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യക്ക് ഇരട്ട സ്വർണം; ചരിത്രത്തിലാദ്യം

Date:

ബുഡാപെസ്റ്റ്: ലോക ചെസ് ഒളിംപ്യാഡിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ സ്വർണം നേടി. അതാകട്ടെ, ഇരട്ട സ്വർണ്ണവും! ഓപ്പൺ, വനിതാ വിഭാഗങ്ങളിലാണ് ഇന്ത്യ സ്വർണം നേടിയത്. 2014, 2022 ചെസ് ഒളിംപ്യാഡുകളിൽ സ്വന്തമാക്കിയ വെങ്കലമായിരുന്നു ഇതിനു മുൻപ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

ആവേശകരമായ മത്സരത്തിൽ അവസാന റൗണ്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ചാണ് പുരുഷ വിഭാഗത്തില്‍ ഇന്ത്യ മുന്നേറിയത്. ഓപ്പൺ വിഭാഗത്തിൽ ചരിത്രനേട്ടത്തിന്‍റെ വക്കിലായിരുന്നു ഇന്ത്യ. ലോക മൂന്നാം നമ്പർ താരം അർജുൻ എരിഗാസി സ്ലൊവേനിയൻ താരം യാൻ സുബെൽജിനെ തോൽപ്പിച്ചതോടെയാണ് സ്വർണം ഉറപ്പാക്കിയത്.

ഡി.ഗുകേഷ് വ്ലാഡിമിർ ഫെഡോസീവിനെതിരെയും, ആർ. പ്രഗ്നാനന്ദ ആന്‍റൺ ഡെംചെങ്കോയ്ക്കെതിരെയും നേടിയ വിജയങ്ങളും ഇന്ത്യയുടെ ചരിത്രക്കുതിപ്പിൽ നിർണായകമായി. വനിതാ വിഭാഗത്തിൽ അസർബൈജാനെ വീഴ്ത്തിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. വനിതകളിൽ ഡി.ഹരിക, വന്തിക, ദിവ്യ ദേശ്‌മുഖ് എന്നിവർ ജയിച്ചു കയറിയപ്പോൾ, ആർ.വൈശാലി സമനില പിടിച്ചു.

ഓപ്പൺ വിഭാഗത്തിൽ എട്ടു വിജയങ്ങളുമായി കുതിച്ച ഇന്ത്യ, നിലവിലെ ചാംപ്യൻമാരായ ഉസ്ബെക്കിസ്ഥാനോടാണ് ആദ്യമായി സമനില വഴങ്ങിയത്. പിന്നാലെ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ച് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. ഒടുവിൽ സ്ലൊവേനിയയെ തോൽപ്പിച്ച് ചരിത്രനേട്ടവും സ്വന്തമാക്കി.

നേരത്തെ, പത്താം റൗണ്ടിൽ ഇന്ത്യ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ചിരുന്നു. ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ, വെസ്‌ലി സോയോടു തോറ്റെങ്കിലും ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് ഡി.ഗുകേഷും ഡൊമിനിഗസ് പെരെസ് ലിനിയറിനെ തോൽപിച്ച് അർജുൻ എരിഗാസിയും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. വിദിത് ഗുജറാത്തി–ലെവൻ അരോണിയൻ മത്സരം സമനിലയായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പരീക്ഷാഹാളിൽ പ്രസവം! ; ബിഎ പരീക്ഷയ്ക്കിടെയാണ് വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നൽകിയത്

പട്ന : ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ ബിഎ പരീക്ഷ എഴുതുന്നതിനിടെ ഗർഭിണിയായ...

സ്ത്രീ സുരക്ഷാ പദ്ധതിയില്‍ പ്രതിമാസം 1000 രൂപ ധനസഹായം ; ഇന്ന് മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്ക്കരിച്ച...

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ മഹായുതിക്ക് വൻ വിജയം; ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി

മുംബൈ : മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ   മഹായുതി സഖ്യം വൻ വിജയം...

മലയാളത്തിൻ്റെ ശ്രീക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി കേരളം

കൊച്ചി : മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന്റെ സംസ്ക്കാരം  ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ...