Saturday, May 16, 2026

എംഎം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് നൽകരുതെന്ന മകളുടെ ഹര്‍ജിയിൽ തീർപ്പായില്ല: പൊതുദർശനത്തിന് വെച്ച ടൗൺ ഹാളിൽ നാടകീയരംഗങ്ങൾ; തൽക്കാലം മോർച്ചറിയിൽ സൂക്ഷിക്കാൻ കോടതി നിർദ്ദേശം

Date:

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്‍കിയ ഹര്‍ജി തീർപ്പാക്കിയില്ല. ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. .

ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നുമാണ് മകൾ ആശയുടെ ഹർജിയില്‍ പറയുന്നത്. അച്ഛന് അങ്ങനെയൊരു ആ​ഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു. എന്നാല്‍, മകൻ എംഎൽ സജീവൻ്റെ പ്രതികരണം മറ്റൊന്നായിരുന്നു. മൃതദേഹം പഠനാവശ്യത്തിന് മെഡിക്കൽ കാേേജിന് കൈമാറണമെന്നത് അച്ഛൻ്റെ ആ​ഗ്രഹമായിരുന്നുവെന്ന് എംഎം ലോറൻസിൻ്റെ മകൻ പറഞ്ഞു. .

നേരത്തെ, എംഎം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്ന ടൗൺഹാൾ ഒട്ടേറെ നാടകീയ രം​ഗങ്ങൾക്കാണ് സാക്ഷ്യമായത്’. ലോറൻസിന്റ മകൾ ആശ മൃതദേഹത്തിന്റെ അരികിൽ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം വിളി തുടർന്നു. മകളും വനിതാ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ, മകളുടെ മകനും രം​ഗത്തെത്തിയതോടെ വളണ്ടിയർമാരുമായി ഉന്തും തള്ളുമുണ്ടായി. മൃതദേഹം പുറത്തേക്കെടുക്കാൻ ഇരുവരും തടസ്സം നിന്നു. തുടർന്ന് മകളേയും മകളുടെ മകനേയും ബലം പ്രയോ​ഗിച്ച് മാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്. ബന്ധുക്കളെത്തിയാണ് ഇരുവരേയും മാറ്റിയത്.

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നീറ്റ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു; പരീക്ഷ ജൂൺ 21 ന്

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദക്കിയ നീറ്റ്-യുജി പരീക്ഷയുടെ പുതുക്കിയ തീയ്യതികൾ പ്രഖ്യാപിച്ച്...

പെട്രോളിനും ഡീസലിനും 3 രൂപ  വീതം കൂടി; തിരുവനന്തപുരത്ത് പെട്രോൾ വില 110 കടന്നു

തിരുവനന്തപുരം : രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചു. ലിറ്ററിന് 3...

ഡൽഹിയിൽ ഓടുന്ന ബസ്സിനുള്ളിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി....

വി.ഡി.സതീശൻ മുഖ്യമന്ത്രി; തീരുമാനം10 ദിവസം നീണ്ട മാരത്തോൺ ചർച്ചകൾക്ക് ശേഷം 

ന്യൂഡൽഹി : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ തീരുമാനിച്ച് കോൺഗ്രസ് നേതൃത്വം....