ധരംശാല : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് വിജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടി. ബൗളർമാക്കാണ് ഇന്ത്യയുടെ വിളയത്തിൻ്റെ ക്രെഡിറ്റ്. ദക്ഷിണാഫ്രിക്കൻ നിരയിൽ അർദ്ധസെഞ്ചുറി തികച്ച എയ്ഡൻ മാർക്രം മാത്രമാണ് പൊരുതിനിന്നത്. ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി(2-1).
118 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം അഭിഷേക് ഗംഭീരമാക്കിയെങ്കിലും പിന്നീട് വന്നവർ വലിയ മികവൊന്നും കാണിച്ചില്ല. അഞ്ചോവറില്‍ 60 റണ്‍സിലെത്തിയതിന് പിന്നാലെ അഭിഷേകിനെ ഇന്ത്യക്ക് നഷ്ടമായി. 18 പന്തില്‍ 35 റൺസെടുത്താണ് പുറത്തായത്. മൂന്ന് വീതം ഫോറും സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. രണ്ടാം വിക്കറ്റില്‍ ഗില്ലും തിലക് വര്‍മയും ചേര്‍ന്നാണ് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. കൂറ്റനടികള്‍ക്ക് മുതിരാതെ ഇരുവരും ബാറ്റേന്തിയതോടെ ഇന്ത്യയുടെ റണ്‍റേറ്റ് കുറഞ്ഞു. സ്‌കോര്‍ 92 ല്‍ നില്‍ക്കേ ഗില്‍ പുറത്തായി. 28 പന്തില്‍ നിന്ന് 28 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. തുടർന്ന് വന്ന നായകന്‍ സൂര്യകുമാര്‍ യാദവ് 12 റണ്‍സെടുത്ത് മടങ്ങി. തിലക് വര്‍മയും(25) ശിവം ദുബെയും(10) ചേര്‍ന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
നേരത്തേ 20 ഓവറിൽ 117 റൺസിന് ദക്ഷിണാഫ്രിക്ക പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെത് മോശം തുടക്കമായിരുന്നു. ടീം സ്കോർ ഏഴിൽ നിൽക്കെ തന്നെ മൂന്നുവിക്കറ്റുകള്‍ നഷ്ടപ്പെട്ടു. റീസ ഹെന്‍ഡ്രിക്‌സ്(0), ക്വിന്റണ്‍ ഡി കോക്ക്(1), ഡെവാള്‍ഡ് ബ്രവിസ്(2) എന്നിവരാണ് വന്നപാടെ മടങ്ങിയത്. ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോൾ ക്യാപ്റ്റൻ എയ്ഡന്‍ മാര്‍ക്രം പിടിച്ചു നിന്നതാണ് ദക്ഷിണാഫ്രിക്കക്ക് ഏക ആശ്വാസമായത്.
അര്‍ദ്ധസെഞ്ചുറി തികച്ച മാര്‍ക്രം 61 റണ്‍സെടുത്താണ് പുറത്തായത്. ഇതിനിടെ ട്രിസ്റ്റണ്‍ സ്റ്റബ്‌സ്(9), കോര്‍ബിന്‍ ബോഷ്(4), മാര്‍ക്കോ യാന്‍സന്‍(2) എന്നിവർ വന്നും പോയിമിരുന്നു. 20 റണ്‍സെടുത്ത ഡൊണോവന്‍ ഫെരെയ്ര മാത്രമാണ് മാര്‍ക്രമിന് പിന്തുണ നൽകിയത്. 117 റണ്‍സിന് ടീം ഓള്‍ഔട്ടായി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
