Wednesday, December 31, 2025

ഇൻഡിഗോ വിമാനങ്ങൾ ഇന്നും പറന്നില്ല, രാജ്യമെമ്പാടും  റദ്ദാക്കൽ തുടരുന്നു ; തിരക്കിലുഴറി എയർപോർട്ടുകൾ

Date:

[ Photo Courtesy : X]

ന്യൂസൽഹി  : രാജ്യത്തെമ്പാടുമുള്ള എയർപോർട്ടുകളിൽ നിന്നും ഇന്നും ഇൻഡിഗോ എയർലൈൻ പറന്നുയർന്നില്ല. ആയിരക്കണക്കിന് യാത്രക്കാർ കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ വീണ്ടും ദുരിതത്തിലായി. 15-ാം തിയ്യതി വരെ ഈ സ്ഥിതിവിശേഷം തുടരുമെന്നാണ് കമ്പനി തന്നെ പറയുന്നത്. ജീവനക്കാരുടെ കുറവ്, സാങ്കേതിക പ്രശ്‌നങ്ങൾ, ഓപ്പറേഷണൽ മാനേജ്‌മെൻ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണ് വിമാനം റദ്ദാക്കലിന് കാരണമായി എടുത്തുകാട്ടുന്നത്.

ഡൽഹി, മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ഇൻഡോർ തുടങ്ങി ഇങ്ങ് കൊച്ചി, തിരുവനന്തപുരം വരെയുള്ള നിരവധി വിമാനത്താവളങ്ങളിലാണ് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തത്. ഇതുമൂലം മിക്ക വിമാനത്താവളങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സഹികെട്ട യാത്രക്കാർ പലയിടത്തും  പ്രതിഷേധമറിയിച്ച് ബഹളം വെച്ചു. എയർപോർട്ട് അധികൃതരും ഇൻഡിഗോയും രാത്രി വൈകിയും തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിയിരുന്നുവെങ്കിലും അതൊന്നും യാത്രക്കാരുടെ പ്രതിഷേധത്തെ ശമിപ്പിക്കാൻ പോന്നതായിരുന്നില്ല,  .

.
ഇൻഡിഗോയിൽ യാത്ര ചെയ്യേണ്ടവർ വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അവരുടെ ഫ്ലൈറ്റിൻ്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർലൈൻസ് അഭ്യർത്ഥിച്ചു. ഐ.ജി.ഐ. തങ്ങളുടെ വെബ്സൈറ്റോ എയർലൈനുമായോ നേരിട്ട് ബന്ധപ്പെടാനും നിർദ്ദേശിച്ചിട്ടുണ്ട്. ഈ അറിയിപ്പ് ഡൽഹി എയർപോർട്ടിൻ്റെ ഔദ്യോഗിക X ഹാൻഡിലിലൂടെ പങ്കുവെച്ചു. നിരവധി യാത്രക്കാർ അടുത്ത അപ്‌ഡേറ്റിനായി അനിശ്ചിതത്വത്തിൽ കാത്തിരിക്കുന്നതിനാൽ ഡൽഹി എയർപോർട്ട് ടെർമിനലുകളിൽ രാത്രിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്

തിരുവനന്തപുരം വിമാനത്താവളത്തിൽ ഇൻഡിഗോ ആറ് വിമാന സർവ്വീസുകൾ റദ്ദാക്കി. ഇതിൽ 3 ഡൊമസ്റ്റിക് ഇൻകമിംഗ്, 3 ഡൊമസ്റ്റിക് ഔട്ട്‌ഗോയിംഗ് വിമാനങ്ങൾ ഉൾപ്പെടുന്നു. ഇൻഡിഗോ സ്റ്റാഫുകളോട് ദയയും വിനയവും കാണിക്കണമെന്നും റദ്ദാക്കലിൻ്റെ ഭാരം അവരും അനുഭവിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ബിനാലെയില്‍ ‘ലാസ്റ്റ് സപ്പർ’ വികൃതമായിആവിഷ്‌ക്കരിച്ചു’; പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ

കൊച്ചി : ഞാൻകൊച്ചി-മുസിരിസ് ബിനാലെയിൽ 'ക്രിസ്തുവിൻ്റെ അന്ത്യതിരുവത്താഴം' കലാസൃഷ്ടി വികൃതമായി പ്രദർശിപ്പിച്ചു...

ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വൻ്റി20 പരമ്പര തൂത്തുവാരി ഇന്ത്യ ; ഷഫാലി വര്‍മ പരമ്പരയുടെ താരം

തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. ചൊവ്വാഴ്ച...

പുതുവത്സരാഘോഷം പ്രമാണിച്ച് ബാറുകളുടെ പ്രവർത്തനസമയം നീട്ടി നൽകി

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയം നീട്ടിനൽകി...

ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് കോഴിക്കോട്ട് എത്തുന്നു ; കെഎൽഎഫിൽ പങ്കെടുക്കും

കോഴിക്കോട് : 2026 ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെ‌എൽ‌എഫ്) പങ്കെടുക്കാനായി...