Friday, October 2, 2026

ലൈംഗിക പീഡന കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Date:

കൊച്ചി : ലൈം​ഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട്  ഒളിവിൽ പോയ പാലക്കാട് രാ​ഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമായിരുന്നു രാഹുലിന്റെ വാദം. രാഹുലിന് വേണ്ടി അഡ്വക്കേറ്റ് എസ് രാജീവാണ് ഹാജരായത്. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അതിജീവിത പരാതി നൽകിയത് ശരിയായ ദിശയിലല്ലെന്നും പരാതി നൽകാൻ വൈകിയെന്നും ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കും. താൻ നിരപരാധിയാണെന്നും ഹർജിയിൽ‌ പറയുന്നു.

അതേസമയം പത്താംദിനവും രാഹുൽ ഒളിവിൽ തന്നെയാണ്. രാഹുൽ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത്. തമിഴ്നാട്, കർണാടക അതിർത്തികളിൽ പോലീസ് പരിശോധന നടത്തി.

വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന നടന്നത്.  പാർട്ടിയിൽ നിന്ന് കോൺഗ്രസ് പുറത്താക്കിയെങ്കിലും പതിവ് പോലെ രാഹുലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...