Saturday, January 17, 2026

അന്താരാഷ്ട്ര ചലച്ചിത്രോത്സവം : ‘ബെറ്റര്‍മാന്‍’ ഉദ്ഘാടന ചിത്രം

Date:

ഗോവ: നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്്‌സവത്തിന്റെ ഉദ്ഘാടന ചിത്രമായി മൈക്കല്‍ ഗ്രേസിയുടെ ‘ബെറ്റര്‍ മാന്‍’ പ്രദര്‍ശിപ്പിക്കും. ബ്രീട്ടീഷ് പോപ്പ് താരം റോബി വില്യംസിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഓസ്‌ട്രേലിയന്‍ ചിത്രമായ ‘ബെറ്റര്‍മാന്റെ’ ഏഷ്യാ പ്രീമിയറോടെയാണ് മേള ആരംഭിക്കുന്നത്.

സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മേളയില്‍ ഓസ്‌ട്രേലിയന്‍ സംവിധായകനായ ഫിലിപ്പ് നോയ്‌സിന് സമ്മാനിക്കും.

സുവര്‍ണ്ണമയൂരവും നാല്‍പതുലക്ഷം രൂപയും അടങ്ങുന്ന മികച്ച ചലച്ചിത്ര പുരസ്‌കാരത്തിനായി മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പട 15 ഫീച്ചര്‍ ഫിലിമുകള്‍ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മികച്ച ചിത്രത്തിന് പുറമേ, മികച്ച സംവിധായകന്‍, മികച്ച അഭിനേതാവ് (പുരുഷന്‍) , മികച്ച അഭിനേതാവ്( സ്ത്രീ) പ്രത്യേക ജൂറി പുരസ്‌കാരം എന്നീ വിഭാഗങ്ങളിലും ജൂറി,വിജയികളെ നിശ്ചയിക്കും.

10 ലക്ഷം രൂപയും സുവര്‍ണ്ണ മയൂരവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന മികച്ച നവാഗത ചലച്ചിത്ര സംവിധായക പുരസ്‌കാരത്തിനായി 5 അന്താരാഷ്ട്ര ചലച്ചിത്രങ്ങളും രണ്ട് ഇന്ത്യന്‍ ചിത്രങ്ങളും ഉള്‍പ്പെടെ മത്സരിക്കുന്നുണ്ടി.് പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും നടനുമായ ശ്രീ അശുതോഷ് ഗൊവാരിക്കര്‍ (ചെയര്‍പേഴ്‌സണ്‍), സിംഗപ്പൂരിലെ പ്രശസ്ത എഴുത്തുകാരനും സംവിധായകനും നിര്‍മ്മാതാവുമായ ആന്റണി ചെന്‍,യുകെ നിര്‍മ്മാതാവ് എലിസബത്ത് കാള്‍സണ്‍, ഏഷ്യയിലെ പ്രശസ്ത നിര്‍മ്മാതാവായ ഫ്രാന്‍ ബോര്‍ജിയ, പ്രശസ്ത ഓസ്‌ട്രേലിയന്‍ ഫിലിം എഡിറ്ററായ ജില്‍ ബില്‍കോക്ക് എന്നിവര്‍ അടങ്ങുന്നതാണ് അന്താരാഷ്ട്ര ജൂറി.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന 25 ഫീച്ചര്‍ ഫിലിമുകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളും പ്രദര്‍ശിപ്പിക്കും. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ (ഹിന്ദി), നോണ്‍ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഘര്‍ ജൈസ കുച്ച് (ലഡാക്കി) എന്നിവ ഉദ്ഘാടന ചിത്രങ്ങളായി പ്രദര്‍ശിപ്പിക്കും.

മികച്ച ഇന്ത്യന്‍ നവാഗത സംവിധായകന് പുരസ്‌ക്കാരം പുതിയതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകന് സര്‍ട്ടിഫിക്കറ്റും 5 ലക്ഷം രൂപയും പുരസ്‌കാരമായി നല്‍കും. മികച്ച വെബ് സീരീസിന് ഇത്തവണയും പുരസക്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാരീസിലെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഫിലിം, ടെലിവിഷന്‍, ഓഡിയോവിഷ്വല്‍ കമ്മ്യൂണിക്കേഷനും യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ യുനെസ്‌കോയും ചേര്‍ന്ന് നല്‍കുന്ന ആഗോള പുരസ്‌കാരമായ ഐ.സി.എഫ.്ടി. യുനെസ്‌കോ ഗാന്ധി മെഡലിനായി ശുപാര്‍ശ ചെയ്യപ്പെട്ട ചിത്രങ്ങളുടെ പട്ടികയും പുറത്തിറക്കി.

മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ പ്രത്യേകിച്ച് അഹിംസ, സഹിഷ്ണുത, സാമൂഹിക സൗഹാര്‍ദ്ദം എന്നിവയ്‌ക്കൊപ്പം സാംസ്‌കാരിക വിനിമയവും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ക്കാണ് പുരസ്‌കാരം നല്‍കുക.

ഈ വര്‍ഷം, പത്ത് ശ്രദ്ധേയമായ സിനിമകള്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അവ ഓരോന്നും വ്യത്യസ്ത പ്രദേശങ്ങളെയും സംസ്‌കാരങ്ങളെയും വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നുവെങ്കിലും ഗാന്ധിയന്‍ തത്വങ്ങളോടുള്ള പ്രതിബദ്ധതയാല്‍ അവയെല്ലാം ഏകീകൃത സ്വഭാമുള്ളവയാണ്.

സ്വീഡിഷ് ചിത്രം ക്രോസിംഗ്, ഇറാനിയന്‍ ചിത്രം ഫോര്‍ റാണ, ഹംഗേറിയന്‍ ചിത്രം ലെസ്സണ്‍ ലേണ്‍ഡ്, കംബോഡിയന്‍ ചിത്രം മീറ്റിംഗ് വിത്ത് പോള്‍ പോട്ട്, ലാവോസിന്റെ സാട്ടു ഇയര്‍ ഓഫ് ദ റാബിറ്റ്, ദക്ഷിണാഫ്രിക്കന്‍ ചിത്രം ട്രാന്‍സാമസോണിയ, ഡെന്മാര്‍ക്കിന്റെ അണ്‍സിംഗബിള്‍, ബംഗാളി ഭാഷാ ചിത്രം അമര്‍ ബോസ് , അസമീസ് ഭാഷാ ചിത്രം ജൂഫൂല്‍, തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്ത ശ്രീകാന്ത് എന്നിവയാണ് ഈ മെഡലിന് വേണ്ടി മത്സരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ ; നടപടി വിമാന സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ

ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ...

യുഎസ് പയറുവർഗ്ഗങ്ങൾക്ക് തീരുവ ചുമത്തി ഇന്ത്യ ; ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന് കത്തെഴുതി സെനറ്റർമാർ

ന്യൂഡൽഹി : യുഎസ്-ഇന്ത്യ വ്യാപാര കരാർ അനിശ്ചിതത്വത്തിൽ നിൽക്കെ, യുഎസ് പയർവർഗ്ഗങ്ങൾക്ക് തീരുവ...