Saturday, March 14, 2026

ഇസ്രായേലിന് നേരെ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിച്ചെന്ന് ഇറാൻ ; നിലവിലെ സംഘർഷത്തിൽ മിസൈലിന്റെ ആദ്യ ഉപയോഗമാണിത്

Date:

ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ രൂക്ഷമായി ആറാം ദിവസത്തേക്ക് കടക്കവെ,  ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഇസ്രായേലിന് നേരെ ഫത്താഹ്-1 ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിച്ചതായി അവകാശപ്പെട്ട് ഇറാൻ. നിലവിലുള്ള സംഘർഷത്തിൽ ഈ മിസൈലിന്റെ ആദ്യ ഉപയോഗമാണിതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, നിലവിലെ സംഘർഷത്തിൽ മിസൈലിന്റെ ആദ്യ ഉപയോഗമാണിതെങ്കിലും  2024 ഒക്ടോബർ 1 ന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിൽ ഇറാൻ മുമ്പ് ഒന്നിലധികം ഫത്താഹ്-1 മിസൈലുകൾ വിക്ഷേപിച്ചിരുന്നു. ഈ മിസൈലിനെ ഇറാൻ ഉദ്യോഗസ്ഥർ “ഇസ്രായേൽ-സ്ട്രൈക്കർ” എന്നാണ് ഓമനപ്പേരിട്ടു വിളിക്കുന്നത്.

ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെത്തുടർന്ന് പുലർച്ചെ ടെൽ അവീവിൽ സ്ഫോടന പരമ്പരയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം ടെഹ്‌റാന് സമീപം സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലും വ്യോമാക്രമണം തുടർന്നു. ടെഹ്‌റാനിലും കരാജിലും സ്‌ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു

സംഘർഷം ലഘൂകരിക്കണമെന്ന് അന്താരാഷ്ട്ര തലത്തിൽ വിവിധ രാഷ്ട്ര തലവൻമാരുടെ ആഹ്വാനം ഒരു വശത്തും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ “നിരുപാധികമായ കീഴടങ്ങൽ” എന്ന ആവശ്യവും   പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെയുള്ള ഭീഷണിയടക്കം മറുവശത്തും ഉയരുമ്പോഴും ഒരു കുലുക്കവുമില്ലാതെ ഇറാൻ ‘ശത്രു’വിനെതിരെ കൂടുതൽ ശക്തമായി പോരാടാന്നുറച്ചിരിക്കുകയാണെന്നു വേണം കരുതാൻ.
ട്രംപിന്റെ അന്ത്യശാസനത്തിനു ശേഷമുള്ള തന്റെ ആദ്യ പൊതു പ്രസ്താവനയിലും ഖമേനി വ്യക്തമാക്കിയതിതാണ് – “ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നാം ശക്തമായ മറുപടി നൽകണം. സയണിസ്റ്റുകളോട് നാം ഒരു ദയയും കാണിക്കില്ല.”

വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ട്രംപ് ചൊവ്വാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോൺ സംഭാഷണം നടത്തിയതായി ആക്സിയോസിന്റെ റിപ്പോർട്ട് പറയുന്നു. അതേസമയം, മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തെന്ന് ട്രംപിൻ്റെ അവകാശവാദം; കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ

ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ അമേരിക്കൻ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ദ്വീപിലെ...

കോന്നി മെഡിക്കൽ കോളേജ് വിവാദം: ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു

പത്തനംതിട്ട : പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി സർജറി...

ശബരിമല സ്വർണ്ണക്കവർച്ച: ‘തന്ത്രിയുടെ ജാമ്യം റദ്ദാക്കണം’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി ; ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി...

ലക്ഷ്യം 1987-ലെ 80.5% പോളിംഗ് മറികടക്കുക ; നിയമസഭ തെരഞ്ഞെടുപ്പിന് കമ്മീഷൻ പൂർണ്ണ സജ്ജം : രത്തൻ യു. ഖേൽക്കർ

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ്...