Saturday, April 11, 2026

ലബനനിൽ ആക്രമണ പരമ്പരയുമായി ഇസ്രയേല്‍; 24 മണിക്കൂർ, 216 ബോംബാക്രമണം

Date:

ബെയ്റൂട്ട് : ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ തീർത്ത് ഇസ്രയേല്‍. 24 മണിക്കൂറിനിടെ 216 ബോംബാക്രമണങ്ങളാണ് ഇസ്രയേല്‍ തീർത്തത്. ലബനീസ് ഇസ്‍ലാമിസ്റ്റ് സംഘടനയായ ജമാ ഇസ്‍ലാമിയ സംഘാംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ. സംഭവത്തിൽ രണ്ടുപേര്‍ മരിച്ചു. ഇന്നലെ നടത്തിയ ആക്രമണത്തിൽ 105 പേര്‍ കൊല്ലപ്പെടുകയും 359പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അതേസമയം, ഗാസയിലെ ആക്രമണത്തില്‍ ഇന്നലെ 28പേര്‍ കൊല്ലപ്പെട്ടു. യെമനിലെ ഹൂതികള്‍ക്ക് നേരേ യു.എസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലും വ്യോമാക്രമണം നടത്തി. യെമൻ തുറമുഖമായ ഹൊദൈദയിലാണ് ആക്രമണം. ഗാസയിൽ ഇന്നലെ നടത്തിയ ആക്രമണങ്ങളിൽ 11 പലസ്തീൻകാർ കൊല്ലപ്പെട്ടു

വരുംദിവസങ്ങളിൽ ലബനനിലേക്ക് ഇസ്രയേൽ സൈന്യം പ്രവേശിച്ചേക്കുമെന്ന സൂചന നൽകി അതിർത്തിയിൽ ടാങ്കുകളും കവചിതവാഹനങ്ങളും നിരന്നിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ലബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 1,000 പേർ കൊല്ലപ്പെട്ടു. 6,000 പേർക്കു പരുക്കേറ്റു.

ബോംബാക്രമണങ്ങൾ മൂലം ലബനനിൽ നിന്നു പലായനം ചെയ്ത 10 ലക്ഷത്തോളം ജനങ്ങൾക്ക് ഭക്ഷണം നൽകാനുള്ള അടിയന്തര നടപടികൾ യുഎൻ ഫുഡ് പ്രോഗ്രാം (ഡബ്ല്യൂഎഫ്പി ) ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ SDPI സ്ഥാനാർത്ഥിയെ പണം നൽകി സഹായിച്ചു; കോൺഗ്രസ് മന്ത്രിക്കും നേതാക്കൾക്കുമെതിരെ കടുത്ത ആരോപണം

ബംഗളൂരു : ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെപണം നൽകി പിന്തുണച്ചെന്ന ആരോപണത്തിൽ കുടുങ്ങി...

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ‘മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ പരിക്കും അസ്ഥികൾക്ക് പൊട്ടലും’

ചിക്കമഗളൂരു : കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരണപ്പെട്ടതായി കണ്ടെത്തിയ ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം...

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...