Wednesday, August 5, 2026

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ‘മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ പരിക്കും അസ്ഥികൾക്ക് പൊട്ടലും’

Date:

ചിക്കമഗളൂരു കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരണപ്പെട്ടതായി കണ്ടെത്തിയ ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ്  മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ പരിക്കുകളും  അസ്ഥികൾ പലതും പൊട്ടിയ നിലയിലുമാണ്. പരിക്കുകൾ വീഴ്ച്ചയിൽ സംഭവിച്ചതാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികത ഇല്ലെന്നും പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകിയ ശ്രീനന്ദയുടെ മൃതദേഹം  ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് വെച്ച മുതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാൻ നിരവധി പേർ എത്തിയിരുന്നു തിരുവില്വാമല ഐവർമഠത്തിലായിരുന്നു  സംസ്ക്കാരം.

കർണാടകത്തിലെ ചിക്കമഗളൂരുവിൽ കുടുംബാംഗങ്ങളോടൊപ്പം വിനോദസഞ്ചാരത്തിന് എത്തി കാണാതായ ശ്രീനന്ദയെ മരണപ്പെട്ട നിലയിൽ നാലാം നാളായ വെള്ളിയാഴ്ച  ഉച്ചയോടെയാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. തെർമൽ ഡ്രോണിന്റെ മോണിറ്ററിൽ ശ്രീനന്ദയുടെ മൃതദേഹം പതിഞ്ഞത്. കാണാനില്ലെന്ന് പറഞ്ഞ പ്രദേശത്തു നിന്ന് 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം. മലയടിവാരത്ത് മുകളിലേക്ക് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്. ഏറെ പണിപ്പെടാണ് മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്ക് ഉദ്യോഗസ്ഥർക്ക് എത്തിപ്പെടാനായത്. കർണാടക പോലീസിന്റെ സോക്കോ ടീമും ഫോറൻസിക് വിദഗ്ധരും മൃതദേഹം കണ്ടെത്തിയ ഭാഗത്ത് പരിശോധന നടത്തി. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം രാത്രിയോടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്.

പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കി കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും ഒപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് ഹംപിയിൽ എത്തിയ ശേഷമാണ് ശ്രീനന്ദ ഉൾപ്പെട്ട സംഘം ചിക്കമഗളൂരുവിൽ എത്തിയത്. കടപ്പടിപ്പുറം സ്വദേശി രമേശിന്റെയും രോഹിണിയുടെയും മകളാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം,  വീട്ടിൽ വെള്ളം കയറിയവർക്ക് 10,000 രൂപ; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം  :കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി...

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്: 3 എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്

കണ്ണൂര്‍ :കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന്...

സിജെപി പ്രതിഷേധം അലങ്കോലപ്പെടുത്താൻ ഭീകര സംഘടനയുടെ ശ്രമം; ഒൻപതംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ന്യൂഡൽഹി : ഡൽഹി ജന്തർ മന്ദറിൽ നടന്ന സിജെപി പ്രതിഷേധം അലങ്കോലപ്പെടുത്താൻ...

‘പ്രിയദർശിനി’ യാത്രക്കാരികളെ അധിക്ഷേപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ സൗജന്യയാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപ  പരാമർശത്തിൽ ഖേദം...