Thursday, January 22, 2026

ഐഎസ്ആർഒയുടെ ജിസാറ്റ് എൻ2 ഭ്രമണപഥത്തിൽ; വിക്ഷേപണം വിജയകരം

Date:

(Photo Courtesy : ISRO)

ഐഎസ്ആർഒയുടെ (ISRO) അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് എൻ2(ജിസാറ്റ്20) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഭ്രമണപഥത്തിൽ. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കനാവെറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചൊവ്വാഴ്ച അർദ്ധരാത്രി 12.01 നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് വിക്ഷേപിച്ചത്. 34 മിനിറ്റുകൾക്ക് ശേഷം ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ട് വിജയകരമായി ഭ്രമണപഥത്തിൽ എത്തി.

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനും (ഐഎസ്ആർഒ) സ്‌പേസ് എക്‌സും തമ്മിലുള്ള വാണിജ്യ സഹകരണത്തിലെ ആദ്യ വിക്ഷേപണമാണിത്. ജിസാറ്റ് എൻ2നെ ( ജിസാറ്റ് 20 ) ഫാൽക്കൺ 9 റോക്കറ്റ് കൃത്യമായ ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാധാകൃഷ്ണൻ ദുരൈരാജ് അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഐഎസ്ആർഒയുടെ സാറ്റലൈറ്റ് സെന്ററും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻ്ററും സംയുക്തമായതാണ് അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് എൻ2 നിർമ്മിച്ചത്. സെക്കൻഡിൽ 48 ജിബി ഡേറ്റ ട്രാൻസ്മിഷൻ ശേഷിയുള്ള ജിസാറ്റ് രാജ്യത്ത് മുഴുവൻ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനും വിമാനത്തിനുള്ളിൽ ഇൻ്റർനെറ്റ് കണക്റ്റിവിറ്റി നൽകുനതിനും ലക്ഷ്യമിട്ടുള്ളതാണ്. ഉൾനാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇൻ്റർനെറ്റ സേവനം എത്തിക്കാൻ ജിസാറ്റ് സഹായിക്കും. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്റ്റിവിറ്റി ലഭ്യമാകാൻ സഹായകമാകും. 14 വർഷമാണ് ജിസാറ്റ് എൻ2വിന്റെ കാലാവധി.

4700 കിലോഗ്രാമാണ് ജിസാറ്റ് എൻ2 വിന്റെ ഭാരം. ഇത്രയും ഭാരം വഹിക്കാനുള്ള ശേഷി ഇന്ത്യയുടെ എറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ എൽവിഎം3 യ്ക്ക് ഇല്ലാത്തതിനാലാണ് സ്പേസ്എക്സിന്റെ സഹായം തേടിയത്. 4000 കിലോഗ്രാമാണ് എൽവിഎം 3യുടെ പരമാവധി വാഹക ശേഷി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജൻ-സി പ്രതിഷേധങ്ങളുടെ അലയൊലിയൊടുങ്ങി; നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങി

കാഠ്മാണ്ഡു : ജെൻ-സി പ്രതിഷേധങ്ങളുടെ അലിയൊലിയൊടുങ്ങിയ നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങി. മാർച്ച്...

മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍; സൗജന്യ ചികിത്സ 5 ലക്ഷമാക്കി ഉയർത്തി, വ‌‍‌ർഷം നൽകേണ്ടത് 687 രൂപ

തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ...

ദീപക്കിൻ്റെ മരണം ; റിമാൻഡിലായ പ്രതി ഷിംജിതയെ  മഞ്ചേരി ജയിലിലേക്ക് മാറ്റും

കോഴിക്കോട് : ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്...

കേരളത്തിൻ്റെ സ്വന്തം ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; യുവതീ യുവാക്കൾക്ക് മാസം 1000 രൂപ

തിരുവനന്തപുരം : പഠനം പൂർത്തിയാക്കി തൊഴിലിന് തയ്യാറെടുക്കുന്ന യുവതീ യുവാക്കൾക്ക് സാമ്പത്തിക...