Thursday, October 8, 2026

സഞ്ജു സാംസണ് ഔദ്യോഗിക സ്വീകരണമൊരുക്കാൻ  സംസ്ഥാന സർക്കാർ

Date:

തിരുവനതപുരം : ട്വന്റി20 ലോക കപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ, ഫൈനൽ വിജയശില്പികളിലൊരാളും കലാശ പോരാട്ടത്തിലെ ‘പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് ‘ ആയും തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ് ഔദ്യോഗിക സ്വീകരണം ഒരുക്കാൻ സംസ്ഥാന സർക്കാർ. ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നൽകുമെന്നുള്ള വിവരം മന്ത്രി വി ശിവൻകുട്ടിയാണ് പങ്കുവെച്ചത്.

“സഞ്ജു സാംസൺ കേരളത്തിൻ്റെ പുത്രൻ. കേരളത്തിൻ്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തിൽ ലോകത്തിൻ്റെ പ്രശംസ നേടി. ഔദ്യോഗിക സ്വീകരണം ഒരുക്കും. ഇക്കാര്യം സഞ്ജുവിൻ്റെ പിതാവിനെ ഇന്ന് നേരിട്ട് കണ്ട് അറിയിക്കും. അർഹമായ സ്വീകരണം ഒരുക്കും. സഞ്ജു വിൻ്റെ PA യെ വിവരം അറിയിച്ചിട്ടുണ്ട്.” – മന്ത്രി വ്യക്തമാക്കി.

ആറ്റുകാൽ പൊങ്കാല സമയത്ത് സ്ത്രീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി, എങ്ങിനെയാണിത് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് അറിയിച്ചു. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള മാലിന്യനീക്ക പരാതിയിൽ ആർ ഡി ഒ പ്രാഥമിക റിപ്പോർട്ട് നൽകിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഉയർന്നുവന്ന പരാതികളിൽ പ്രാഥമിക അന്വേഷണം നൽകി റിപ്പോർട്ട് നൽകാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...

മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം

ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

പ്രതിഷേധം കനത്തു; നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു

തൃശൂർ : നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ്...