Wednesday, June 10, 2026

ഇറാൻ്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനി;  അംഗീകരിക്കില്ലെന്ന് ട്രംപ്

Date:

[ Photo Courtesy : X]

ടെഹ്റാൻ : ഇസ്രായേൽ-അമേരിക്കൻ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ച് ഇറാൻ. അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനി (56) ആയിരിയ്ക്കും ഇനി ഇറാന്റെ പുതിയ പരമോന്നത നേതാവ്. ഇറാന്റെ പരമോന്നത സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്സ് ആണ് ഞായറാഴ്ച അർദ്ധരാത്രിയോടെ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ചരിത്രത്തിലെ മൂന്നാമത്തെ പരമോന്നത നേതാവായാണ് മുജ്തബ അറിയപ്പെടുക.

മുജ്തബയുടെ സ്ഥാനാരോഹണത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു. അമേരിക്കയുടെ അംഗീകാരമില്ലാതെ ഇറാന്റെ പുതിയ നേതാവിന് അധികകാലം തുടരാനാകില്ലെന്നും മുജ്തബ തനിക്ക് അസ്വീകാര്യനാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ പുതിയ നേതാവ് ആരായാലും അവരെ ലക്ഷ്യം വെയ്ക്കുമെന്ന് ഇസ്രായേലും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ശത്രുക്കൾ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തിയാകണം നേതാവ് എന്ന അലി ഖമേനിയുടെ നിർദ്ദേശം പരിഗണിച്ചാണ് മുജ്തബയെ തിരഞ്ഞെടുത്തതെന്ന് സമിതി വ്യക്തമാക്കി.

മൊജ്തബ ഖമേനി ഇതുവരെ സർക്കാരിൽ ഔദ്യോഗിക പദവികൾ വഹിച്ചിട്ടില്ലെങ്കിലും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലും (IRGC) പിതാവിന്റെ ഓഫീസിലും  വലിയ സ്വാധീനമുള്ള വ്യക്തിയാണ്. 1969-ൽ മഷാദിൽ ജനിച്ച അദ്ദേഹം ഇറാൻ-ഇറാഖ് യുദ്ധത്തിൽ സൈനികനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-ൽ അമേരിക്ക മുജ്തബയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. 2005-ൽ മഹ്മൂദ് അഹമ്മദിനെജാദ് ഇറാന്റെ പ്രസിഡന്റായി ഉയർന്നുവന്നതിന് പിന്നിൽ മുജ്തബയുടെ ബുദ്ധിയാണെന്ന് കരുതപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല’; വനംമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്തമില്ലായ്മയുടെ തെളിവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും അങ്ങേയറ്റം ലാഘവപൂർണ്ണമായ...

നടിയെ ആക്രമിച്ച കേസ് : രണ്ടാം ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

കൊച്ചി : നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും...

ഇറാൻ യുദ്ധം; സ്റ്റാർലിങ്കിന്റെ വാണിജ്യാനുമതി മരവിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് രാജ്യത്ത്...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി ദിയ പുളിക്കക്കണ്ടം; ചെയര്‍പേഴ്സനില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കൗണ്‍സിലറും

കോട്ടയം : പാലാ നഗരസഭയില്‍ ഭരണപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി...