Saturday, January 17, 2026

‘ജഡ്ജി പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കുന്നത് നിയമവിരുദ്ധം’ ; 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതെവിട്ട് ഹൈക്കോടതി

Date:

കൊച്ചി : വിചാരണക്കോടതി ജഡ്ജി പബ്ലിക് പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. വിചാരണ വേളയിൽ ജഡ്ജി തന്നെ നേരിട്ട് ചീഫ് എക്‌സാമിനേഷൻ  നടത്തിയത് പ്രതിക്ക് ലഭിക്കേണ്ട നീതിപൂർവ്വമായ വിചാരണയെ തടസ്സപ്പെടുത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. ഇതേത്തുടർന്ന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി 14 വര്‍ഷം ജയിലില്‍ കിടന്ന പ്രതിയെ വെറുതെവിടാൻ ഹൈക്കോടതി ഉത്തരവിട്ടു.

കുന്നേൽപീടികയിൽ 2011 സെപ്റ്റംബറിലെ ഓണാഘോഷത്തിനിടെ നടന്ന കൊലപാതകക്കേസിലെ പ്രതി സി.ജി. ബാബു നൽകിയ അപ്പീലിലാണ് കോടതി നടപടി. ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ 2019 ഒക്ടോബറിലാണ് ബാബുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാൽ, പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തിൽ ജഡ്ജി തന്നെ സാക്ഷികളെ ചോദ്യം ചെയ്തതും, മുഖ്യസാക്ഷികളെ വിസ്തരിക്കാൻ പ്രതിഭാഗത്തെ അനുവദിക്കാതിരുന്നതും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തി.

തെളിവ് നിയമത്തിലെ 165-ാം വകുപ്പ് പ്രകാരം വ്യക്തതയ്ക്കായി ചില ചോദ്യങ്ങൾ ചോദിക്കാൻ ജഡ്ജിക്ക് അധികാരമുണ്ടെങ്കിലും, പബ്ലിക് പ്രോസിക്യൂട്ടറുടെ റോൾ ഏറ്റെടുക്കാൻ ജഡ്ജിക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഈ കേസിൽ പ്രതി ഇതിനോടകം 14 വർഷം ജയിലിൽ കഴിഞ്ഞുവെന്നതും കോടതി കണക്കിലെടുത്തു. 2012 – ൽ ജാമ്യം ലഭിച്ചിട്ടും ഏഴു വർഷത്തോളം ബാബുവിന് ജയിലിന് പുറത്തിറങ്ങാൻ സാധിച്ചില്ലെന്നതും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അനധികൃത പാർക്കിങ്ങിനെതിരെ കടുത്ത നടപടി ; ഏഴ് ദിവസത്തെ പരിശോധനയിൽ കണ്ടെത്തിയത് 23,771 നിയമലംഘനം, പിഴ ഈടാക്കിയത് 61,86,650 രൂപ!

തിരുവനന്തപുരം: അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുമായി കേരള പോലീസ്....

ഹരിശങ്കറിന് പകരം കാളീരാജ് മഹേശ്വർ കൊച്ചി കമ്മീഷണര്‍; ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന്...

‘ഡിഎ കുടിശ്ശിക നൽകും, പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരമുള്ള ഉറപ്പായ പെൻഷൻ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം’: ധനമന്ത്രി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക നൽകുമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതിക്കു...

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ നിർമ്മിച്ച രക്തസാക്ഷി സ്തൂപ അനാച്ഛാദനം തടഞ്ഞ് ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ എസ്എഫ്ഐ നിർമ്മിച്ച എ.എം...