Thursday, March 12, 2026

‘തുടക്കമാണ്, അനുഗ്രഹം വേണം’ ; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിസ്മയയും സുചിത്രയും

Date:

[ Photo Courtesy : KN Subramanya Adiga/Facebook ]

കൊല്ലൂർ : മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി
മോഹൻലാലിന്റെ മകൾ വിസ്മയയും ഭാര്യ സുചിത്രയും. വിസ്മയ മോഹൻലാൽ നായികയാകുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു കൊല്ലൂര്‍ മൂകാംബികയുടെ അനുഗ്രഹം തേടിയുള്ള ഇരുവരുടേയും ക്ഷേത്രദര്‍ശനം. ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകളിലെല്ലാം ഇരുവരും പങ്കെടുത്തു.

തുടക്കം എന്ന ചിത്രത്തിൻ്റെ പൂജ ചടങ്ങുകൾ കഴിഞ്ഞമാസമാണ് കൊച്ചി ക്രൗണ്‍പ്ലാസയില്‍ വെച്ച് നടന്നത്. ​സുചിത്രയായിരുന്നു സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചത്. സഹോദരന്‍ പ്രണവ് മോഹന്‍ലാല്‍ ക്ലാപ്പടിച്ചു. 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. മോഹന്‍ലാലും ദിലീപും ജോഷിയുമുള്‍പ്പെടെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്റണിയുടെ മകന്‍ ആശിഷും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിപിഎം നേതാവ് ജി സുധാകരൻ പാർട്ടി വിട്ടേയ്ക്കുമെന്ന് അഭ്യൂഹം; വ്യാഴാഴ്ച 11 മണിക്ക് മാധ്യമങ്ങളെ കാണും

ആലപ്പുഴ : സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി...

നിയമസഭാ തെരഞ്ഞെടുപ്പ് : 31 പേരുടെ പട്ടിക അംഗീകരിച്ച് AICC

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  31 സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം...

യുദ്ധക്കെടുതി : ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ

ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള എണ്ണവിപണിയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിൽ ടിക്കറ്റ്...

യുദ്ധകെടുതി: എൽപിജി പ്രതിസന്ധി രൂക്ഷം,  റസ്റ്റോറന്റുകൾ അടച്ചുപൂട്ടലിൻ്റെ വക്കിൽ

ന്യൂഡൽഹി/ തിരുവനന്തപുരം : ഇസ്രയേൽ - ഇറാൻ സംഘർഷത്തെ തുടർന്ന് മിഡിൽ...