ആറന്മുളയിൽ ‘ആർപ്പോ’ വിളിയുയർന്നു , ഉത്രട്ടാതി വള്ളംകളി ഇന്ന്; പത്തനംതിട്ടക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

Date:

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. നെഹ്റു ട്രോഫി മാതൃകയിലാണ് ഇക്കുറി വള്ളംകളി. വർഷങ്ങൾക്കു ശേഷം ജലഘോഷയാത്രയിൽ 52 പള്ളിയോടങ്ങളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. എ, ബി ബാച്ചുകൾ ആയി തിരിച്ചാണ് മത്സരം. രാവിലെ ഒന്പതരയോടെ കളക്ടർ പതാക ഉയർത്തും. ഉച്ചയ്ക്ക് ഒന്നരയോടെ ജല ഘോഷയാത്രയും തുടർന്ന് മത്സര വള്ളംകളിയും നടക്കും.

-ആറന്മുള ഉത്രട്ടാതി വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 18 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; വികസന പദ്ധതികൾ നടപ്പാക്കാൻ 18 അംഗ സമിതി

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായി. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ...

മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം

ന്യൂഡൽഹി : മലയാളത്തിന്റെ മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം. രാജ്യത്തെ ചലച്ചിത്ര...