ഫ
(മരിക്കാത്ത മനുഷ്യത്വം; നാടിൻ്റെ പ്രതീക്ഷ – കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിൽ മാതാപിതാക്കളെ കാണാതായി ഒറ്റപ്പെട്ടുപോയ കുഞ്ഞിനെ രക്ഷപ്പെടുത്തി നെഞ്ചോട് ചേർത്ത് എസ്ഡിആർഎഫ് ജവാൻ ഷാ നവാസ്. ദുരന്തമുഖത്തെ നിസ്വാർത്ഥ സേവനങ്ങളിൽ നിന്ന് – Photo courtesy : The Youth Plus News / X)
ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ ചഷോലി ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണസംഖ്യ 57 ആയി. ഗുരുതരമായി പരിക്കേറ്റ 24 പേരെ ജമ്മുവിലെ ജിഎംസിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേരെ ഇപ്പോഴും കാണാനില്ല. കണ്ടെടുത്ത രണ്ട് മൃതദേഹങ്ങൾ സിഐഎസ്എഫ് ജവാന്മാരുടേതാണ്. നിലവിൽ 200 പേർക്കായി തിരച്ചിൽ നടക്കുകയാണ്
പാഡർ മേഖലയിലെ ചോസിതി ഗ്രാമവും കനത്ത നാശനഷ്ടത്തിൻ്റെ ദുരിതത്തിലാണ്. എണ്ണമറ്റ കുടുംബങ്ങളുടെ ജീവിതവും വീടുകളും പാടെ തകർന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
കിഷ്ത്വാറിലെ മചൈൽ മാത തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്. ഹിമാലയൻ ദേവാലയമായ മാതാ ചണ്ഡിയിലേക്കുള്ള മച്ചൈൽ മാതാ യാത്രയുടെ ആരംഭ പോയിന്റിൽ നിന്നും തീർത്ഥാടകരെ ഒഴിപ്പിക്കുകയാണ്. ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായി കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് ശർമ്മ സ്ഥിരീകരിച്ചു.