Monday, April 13, 2026

ജാർഖണ്ഡ് തെരഞ്ഞെടുപ്പ : 56 പേരുടെ സ്ഥാനാർഥിപ്പട്ടികയുമായി ജെഎംഎം; ഹേമന്ത് സോറൻ ബർഹൈതിൽ

Date:

റാഞ്ചി : ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 56 പേരുടെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ജാർഖണ്ഡ് മുക്തി മോർച്ച. രാവിലെ പുറത്തിറക്കിയ 35 പേരുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. 21 പേരാണ് രണ്ടാംഘട്ട പട്ടികയിലുള്ളത്.

സാഹിബ്ഗഞ്ച് ജില്ലയിലെ ബർഹൈത് മണ്ഡലത്തിൽ നിന്നാണ് ഹേമന്ത് സോറൻ മത്സരിക്കുക. ഗിരിദിഹിലെ ഗാണ്ടേ മണ്ഡലത്തിൽ കൽപ്പനയും സ്ഥാനാർഥിയാകും. ധുംക മണ്ഡലത്തിൽ ഹേമന്ത് സോറന്റെ സഹോദരൻ ബസന്ത് സോറനാണ് സ്ഥാനാർഥി.

രണ്ടാംഘട്ട പട്ടികയിൽ രാജ്യസഭ എംപി മഹുവ മാജിയും ഇടംപിടിച്ചു. റാഞ്ചിയിലാണ് മഹുവ മത്സരിക്കുക. 2022ലാണ് മഹുവ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 2014ലും 2019ലും റാഞ്ചിയിൽ മത്സരിച്ച് മഹുവ പരാജയപ്പെട്ടിരുന്നു. ജെഎംഎം വനിതാ വിഭാഗത്തിന്റെ മുൻ പ്രസിഡന്റു കൂടിയാണ് മഹുവ.

81 നിയമസഭാ മണ്ഡലങ്ങളുള്ള ജാർഖണ്ഡിൽ 70 സീറ്റിലും കോൺഗ്രസും ജെഎംഎമ്മും മത്സരിക്കാനാണ് ധാരണ. ബാക്കി 11 സീറ്റുകൾ ഇന്ത്യ മുന്നണിയിലെ മറ്റ് സഖ്യകക്ഷികൾക്ക് വീതിച്ചു നൽകും. ആർജെ‍ഡിയും ഇടതുപാർട്ടികളും ഇതിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കോൺഗ്രസ് 21 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി രാമേശ്വർ ഒറോൺ ലോഹർദാഗിൽനിന്നും മുതിർന്ന കോൺഗ്രസ് നേതാവ് അജോയ് കുമാർ ജംഷഡ്പുർ ഈസ്റ്റിൽ നിന്നും മത്സരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പോളിംഗ് കണക്കുകൾ വൈകുന്നതിൽ പ്രതിഷേധം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുഡിഎഫും എൽഡിഎഫും

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസം നാല് കഴിഞ്ഞിട്ടും...

ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടതിൽ കലിപ്പ് തീരാതെ ട്രംപ് ; ഒരു കപ്പലും ഹോർമുസ് കടത്തിവിടില്ലെന്ന് പ്രഖ്യാപനം

വാഷിങ്ടൺ : ഇറാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടതിൽ അമർഷം പൂണ്ട് കടുത്ത...

നിതിന്‍ രാജിന്റെ മരണം: സ്വമേതയാ കേസെടുത്ത് യുവജന കമ്മീഷന്‍; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി...

’90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തും’:എംവി ​ഗോവിന്ദൻ

തിരുവനതപുരം : 90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തുമെന്ന് സിപിഐഎം...