[ Photo Courtesy : X]
വാഷിങ്ടൺ : പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ച 83- കാരനായ യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡൻ ചികിത്സയുടെ ഭാഗമായി റേഡിയേഷൻ തെറാപ്പിക്ക് വിധേയനാവുകയാണ്. റേഡിയേഷൻ ചികിത്സ അഞ്ച് ആഴ്ച നീണ്ടുനിൽക്കുമെന്നാണ് ഔദ്യോഗി വൃത്തങ്ങൾ പറയുന്നത്. ബൈഡന് അസ്ഥികളിലേക്ക് വ്യാപിച്ചിരിക്കുന്ന പ്രോസ്റ്റേറ്റ് കാൻസറാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നൂതനചികിത്സകൾ തുടരുന്നത്.
പ്രോസ്റ്റേറ്റ് കാൻസറിനുള്ള ചികിത്സാ പദ്ധതിയുടെ ഭാഗമായി, ബൈഡൻ നിലവിൽ റേഡിയേഷൻ തെറാപ്പിക്കും ഹോർമോൺ ചികിത്സയ്ക്കും വിധേയനാകുന്നുണ്ടെന്ന് ബൈഡന്റെ സഹായി കെല്ലി സ്കല്ലി ശനിയാഴ്ച പറഞ്ഞു. ഹോർമോൺ മരുന്ന് കഴിക്കുന്ന ബൈഡൻ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും പറഞ്ഞു.
ബൈഡന്റെ പ്രോസ്റ്റേറ്റ് കാൻസറിനെക്കുറിച്ചുള്ള വാർത്ത ആദ്യമായി പുറത്തുവന്നത് 2025 മെയ് മാസത്തിലാണ്. ആ സമയത്ത്, കാൻസർ ചികിത്സിക്കാവുന്നതാണെന്നും എന്നാൽ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യാവുന്നതും ഒന്നിലധികം ഘട്ടങ്ങളുള്ള തെറാപ്പി ഉൾപ്പെടുന്നതുമായ ഒരു ദീർഘകാല പദ്ധതി ആവശ്യമാണെന്നും അദ്ദേഹത്തിന്റെ മെഡിക്കൽ സംഘം വ്യക്തമാക്കിയിരുന്നു. പതിവ് ചികിത്സകളുടെ ഭാഗമായി നടത്തിയ പരിശോധനകളുടെ ഭാഗമായി പ്രോസ്റ്റേറ്റ് കാൻസർ അസ്ഥികളിലേക്ക് വ്യാപിച്ചതായി കണ്ടെത്തുകയായിരുന്നു.
സെപ്റ്റംബറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബൈഡൻ്റെ എല്ലാ കാൻസർ കലകളും വിജയകരമായി നീക്കം ചെയ്തുവെന്നും കൂടുതൽ ചികിത്സ ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ ഡോക്ടർ അറിയിച്ചിരുന്നു.