തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഹരിശങ്കര്‍ ഐപിഎസിനെ മാറ്റി ഐജി കാളീരാജ് മഹേശ്വറിനെ നിയമിച്ചു. ഹരിശങ്കർ ഇനി ബറ്റാലിയന്‍ ഡിഐജിയാകും. ജി ജയദേവ് ആണ് പുതിയ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ.
ടി നാരായണന്‍ തൃശൂര്‍ റെയ്ഞ്ച് ഡിഐജിയായും, അരുണ്‍ ബി കൃഷ്ണ കൊച്ചി റെയ്ഞ്ച് ഡിഐജിയായും ചുമതലയേല്‍ക്കും. ഹേമലത ഐപിഎസ് ആണ് കൊല്ലം കമ്മീഷണര്‍. ജെ മഹേഷിനെ തിരുവനന്തപുരം റൂറല്‍ എസ്പിയായി നിയമിച്ചു.
