കാന്തപുരത്തിന്റെ ഇടപെടല്‍ നിമിഷപ്രിയയുടെ കാര്യത്തില്‍ ഫലപ്രദമായ വഴിത്തിരിവായി – ജോണ്‍ ബ്രിട്ടാസ്

Date:

കാരന്തൂർ (കോഴിക്കോട് ) :യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടല്‍ ഫലപ്രദമായ വഴിത്തിരിവായിയെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി ഇക്കാര്യം സംസാരിക്കുകയുണ്ടായെന്നും അദ്ദേഹത്തിന്റെ ഇടപെടല്‍ നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കാനുള്ള സാഹചര്യം സംജാതമാക്കി എന്നാണ് ലഭിക്കുന്ന വിവരമെന്നും ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

തലാലിന്റെ കുടുംബത്തെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഇതൊരു ഇടവേളയായി മാത്രം കാണണമെന്നും ബ്രിട്ടാസ് പറഞ്ഞു. ഈ വിഷയത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയിട്ടുള്ള ഇടപെടല്‍ സത്ഭാവനയുടെ പ്രതീകം കൂടിയാണ്. ഈയൊരു വഴിക്ക് ഇത്രത്തോളം പുരോഗതി ഉണ്ടാക്കിയത് ഏതൊരു ഇന്ത്യക്കാരനും സന്തോഷം പകരുന്ന കാര്യമാണ് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ഔപചാരികമായ ഇടപെടല്‍ ആവശ്യമുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. രണ്ട് മൂന്ന് വര്‍ഷം മുന്‍പ് പാര്‍ലമെന്റില്‍ ഉയര്‍ത്തിയതാണ്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലും ഉന്നയിച്ചു. കാന്തപുരം രംഗത്തു വന്നതുപോലെ മറ്റുപലര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അവരെ കൂടി ഇതിലേക്ക് അണി നിരത്തണം – അദ്ദേഹം പറഞ്ഞു.

യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം യമനില്‍ ആരംഭിച്ചത്. ഗോത്ര നേതാക്കളും, തലാലിന്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചര്‍ച്ചകളില്‍ പങ്കാളികളായിരുന്നു.

ഇതിനിടെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം സനയിലെ കോടതി പരിഗണിക്കുകയാണ്. വധശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള കോടതിയാണ് സനയിലേത്. വധശിക്ഷ നീട്ടിവെക്കുന്നതിനെ തലാലിന്റെ കുടുംബം എതിര്‍ത്തില്ലെന്നും വധശിക്ഷ റദ്ദാക്കണമെന്നുമാണ് കോടതില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യനെ തൊഴുത് രാഷ്ട്രപതി

ശബരിമല : ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തി രാഷ്ട്രപതി'...

രാഷ്ട്രപതിയുടെ ശബരിമല ദർശനം ഇന്ന്; ക്രമീകരണങ്ങളിൽ മാറ്റം

പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും....

തലസ്ഥാന നഗരി കായിക മാമാങ്കത്തിന്റെ ലഹരിയിൽ ; സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായിക മേള തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ...