Saturday, January 17, 2026

മാലദ്വീപ് ടൂറിസം ബ്രാൻഡ് അംബാസഡറായി കത്രീന കൈഫ്

Date:

മാലദ്വീപ് : മാലദ്വീപ് ടൂറിസത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫ്. മാലദ്വീപിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം. കത്രീന കൈഫ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വ്യക്തിയും, പ്രഗത്ഭയായ കലാകാരിയുമാണെന്നും ഇന്ത്യന്‍ സിനിമയ്ക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും മാലദ്വീപ് ടൂറിസം പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യ-മാലദ്വീപ് ബന്ധത്തിൽ വിള്ളലുണ്ടായ 2024 ജനുവരിയ്ക്കുശേഷം സ്ഥിതിഗതികൾ മാറി ഊഷ്മളമായ സാഹചര്യത്തിൽ കൂടിയാണ് കത്രീനയുടെ ഈ നിയമനം ശ്രദ്ധേയമാകുന്നത്. മാലദ്വീപിൻ്റെ പ്രകൃതി സൗന്ദര്യം, ഊര്‍ജ്ജസ്വലമായ സമുദ്രജീവിതം, എക്‌സ്‌ക്ലൂസീവ് ആഡംബര അനുഭവങ്ങള്‍ എന്നിവയെല്ലാം യാത്രക്കാരെ ആകർഷിക്കാൻ പോന്ന രീതിയിൽ രൂപകല്‍പ്പന ചെയ്ത ‘വിസിറ്റ് മാലദ്വീപിന്റെ’ പ്രത്യേക സമ്മര്‍ സെയില്‍ കാമ്പെയ്ൻ ഇനി ലോക ശ്രദ്ധയിലെത്തിക്കുന്നത് ഇന്ത്യൻ താരം കത്രീന കൈഫിലൂടെയായിരിക്കും.

കത്രീന കൈഫ് നിയമനം സ്ഥിരീകരിച്ചിട്ടുണ്ട്. മാലദ്വീപ് വാഗ്ദാനം ചെയ്യുന്ന ആഡംബരത്തെയും സൗന്ദര്യത്തെയും പ്രതിനിധീകരിക്കുന്നതില്‍ താന്‍ ആവേശത്തിലാണെന്ന് അവര്‍ പറഞ്ഞു. മാലദ്വീപ് ആഡംബരത്തിന്റെയും പ്രകൃതി സൗന്ദര്യത്തിന്റെയും ഉത്തമമായ രൂപമാണ്. അവിടെ ചാരുത ശാന്തതയുമായി ലയിക്കുന്നു. സണ്ണി സൈഡ് ഓഫ് ലൈഫിന്റെ മുഖമായി  തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ സഹകരണം ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച യാത്രാനുഭവം എത്തിക്കുന്നതിനായാണ് – കത്രീന പ്രസ്താവനയില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് പയറുവർഗ്ഗങ്ങൾക്ക് തീരുവ ചുമത്തി ഇന്ത്യ ; ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന് കത്തെഴുതി സെനറ്റർമാർ

ന്യൂഡൽഹി : യുഎസ്-ഇന്ത്യ വ്യാപാര കരാർ അനിശ്ചിതത്വത്തിൽ നിൽക്കെ, യുഎസ് പയർവർഗ്ഗങ്ങൾക്ക് തീരുവ...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല ; മൂന്നാം ബലാത്സംഗക്കേസിൽ ജയിലിൽ തന്നെ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല.  തിരുവല്ല ജുഡീഷ്യൽ...