SIRനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി കേരള നിയമസഭ

Date:

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനെതിരെ (‌SIR) ഒറ്റക്കെട്ടായി പ്രമേയം പാസാക്കി കേരള നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്തുണക്കുകയും ചെയ്തു. മുസ്ലിം ലീഗ് എംഎൽഎമാരായ യു എ ലത്തീഫ്, എൻ ഷംസുദ്ദീൻ എന്നിവർ പ്രമേയത്തിന്മേൽ ഭേദഗതികൾ അവതരിപ്പിച്ചു. എസ്ഐആർ നടപടികൾ ഉപേക്ഷിക്കണമെന്നും സുതാര്യമായി പട്ടിക പരിഷ്ക്കരിക്കണമെന്നും നിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ നിയമഭേദഗതി പൊടിതട്ടിയെടുക്കാനുള്ള നീക്കമാണ് എസ്ഐആർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വോട്ടർപട്ടികയിൽ നിന്ന് ആളുകളെ യുക്തിരഹിതമായാണ് ഒഴിവാക്കിയതെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേ രീതിയിലാണ് ദേശീയ അടിസ്ഥാനത്തിൽ ലക്ഷ്യമിടുന്നതെന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ട്. ബിഹാർ എസ്ഐആറിന്‍റെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയിലുള്ളപ്പോൾ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൂടി കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാനാവില്ല.

ദീർഘകാല തയ്യാറെടുപ്പും കൂടിക്കാഴ്ചയും ആവശ്യമായ എസ്ഐആറിൽ പ്രക്രിയ തിടുക്കത്തിൽ നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിലാഴ്ത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2024ലെ വോട്ടർപട്ടിക എസ്ഐആറിന് അടിസ്ഥാനമായി അംഗീകരിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. മൗലികാവകാശത്തെ ഹനിക്കുന്ന നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കി.

അതേസമയം, തീവ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക്കര​ണ​ത്തി​ന്​ മു​ന്നോ​ടി​യാ​യി 2002ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക​യു​ടെ​യും നി​ല​വി​ലെ വോ​ട്ട​ർ പ​ട്ടി​ക​യു​ടെ​യും സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന കേ​ന്ദ്ര തെര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ൻ ​ആ​രം​ഭി​ച്ചിട്ടുണ്ട്. ഇ​രു പ​ട്ടി​ക​ക​ളും താ​ര​ത​മ്യം ചെ​യ്ത് എ​ത്ര​ത്തോ​ളം വ്യ​ത്യാ​സ​മു​ണ്ടെ​ന്ന്​ ഐ ​ടി സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. 2002ലെ ​പ​ട്ടി​ക​യെ അ​പേ​ക്ഷി​ച്ച് 2025ലെ ​പ​ട്ടി​ക​യി​ൽ 53.25 ല​ക്ഷം വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ലു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി ; 1063 ക്യുസെക്സ് വെള്ളം ഒഴുക്കിക്കളയും

ചെറുതോണി : മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. 1063 ക്യുസെക്സ്...

ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ; സമരക്കാർക്ക് വഴങ്ങി കേന്ദ്ര സര്‍ക്കാര്‍

ലേ : ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. വിരമിച്ച...

ഇടുക്കിയിൽ പെരുമഴ; വീടുകളിലും കടകളിലും വെള്ളം കയറി, മുല്ലപ്പെരിയാർ അണക്കെട്ട് ശനിയാഴ്ച രാവിലെ തുറക്കും, കല്ലാർ ഡാം തുറന്നു

ചെറുതോണി : തുലാവർഷത്തിൻ്റെ വരവറിയിച്ച്  ഇടുക്കിയിൽ പെരുമഴ. തവള്ളിയാഴ്ച രാത്രിയോടെ പെയ്തിറങ്ങിയ...

190 കെട്ടിടങ്ങൾക്കും റെയിൽപ്പാതയ്ക്കും അടിയിലൂടെ ഇനി ചെന്നൈ മെട്രോ ഓടും ; വെല്ലുവിളികൾ മറികടന്ന് തുരങ്കപാത

ചെന്നൈ: 190 കെട്ടിടങ്ങൾക്കും റെയിൽപ്പാതയ്ക്കും അടിയിലൂടെ ഇനി ചെന്നൈ മെട്രോ ഓടും....