കേരളത്തിന് അഭിമാന നേട്ടം; എന്‍ ഐ ആര്‍ എഫ് റാങ്കിങിൽ രാജ്യത്തെ മികച്ച 10 പൊതു സര്‍വ്വകലാശാലകളില്‍ രണ്ടെണ്ണം സംസ്ഥാനത്താണെന്ന് മന്ത്രി ആർ ബിന്ദു

Date:

തിരുവനന്തപുരം : രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവര്‍ത്തന മികവും പുരോഗതിയും പരിശോധിക്കുന്ന കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കില്‍ (എൻ ഐ ആർ എഫ്) കേരളത്തിലെ സർവ്വകലാശാലകൾ  മികച്ച മുന്നേറ്റം നടത്തിയിരിക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു. റാങ്കിങ്ങിൽ രാജ്യത്തെ മികച്ച 10 പൊതു സര്‍വ്വകലാശാലകളില്‍ രണ്ടെണ്ണം കേരളത്തിലാണ് എന്നത് അഭിമാനകരമായ നേട്ടമാണ്. മികച്ച പൊതുസർവ്വകലാശാലകളിൽ കേരള അഞ്ചാം റാങ്കും കുസാറ്റ് ആറാം റാങ്കും കരസ്ഥമാക്കി. ആദ്യത്തെ 50-ല്‍ കേരളത്തില്‍ നിന്ന് നാലെണ്ണം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

“കേരളം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടത്തിയ മികച്ച ഇടപെടലിന്റെ ഫലമായാണ് ഈ നേട്ടം നാം കൈവരിച്ചിരിക്കുന്നത്. നിലവിലെ പഠന-പരീക്ഷ- മൂല്യനിര്‍ണ്ണയ രീതികളില്‍ സമഗ്രമായ മാറ്റം കൊണ്ടുവന്നും തൊഴിലിനും നൈപുണിക്കും ഗവേഷണത്തിനും മികച്ച പരിഗണന നല്‍കിയും കേരളം നടപ്പിലാക്കിയ നാലു വര്‍ഷ ബിരുദ പ്രോഗ്രാം ഈ നേട്ടം നേടുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. ഒട്ടേറെ പ്രതിസന്ധികള്‍ നിലനിന്നിരുന്ന ഈ കാലഘട്ടത്തിലും മികച്ച നേട്ടം കൈവരിക്കാന്‍ ആയത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. സര്‍വ്വകലാശാല – കോളേജ് തല ഭരണനേതൃത്വം, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, IQAC, അനദ്ധ്യാപകര്‍ എന്നിവരടങ്ങുന്ന അക്കാഡമിക് സമൂഹത്തെ അഭിവാദ്യം ചെയ്യുന്നു. ” മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം, അദ്ധ്യാപക- വിദ്യാര്‍ത്ഥി അനുപാതം, സ്ഥിരം അദ്ധ്യാപകരുടെ അക്കാദമിക മികവും ഗവേഷണപരവുമായ പരിചയസമ്പത്ത്, സാമ്പത്തിക സ്രോതസ്സും വിനിമയരീതിയും, ഗവേഷണ പ്രസിദ്ധീകരണ നേട്ടങ്ങളും അവയുടെ ഗുണനിലവാരവും, ഗവേഷണ പ്രോജക്ടുകളുടെ എണ്ണം, പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും, ഗവേഷണ ബിരുദങ്ങളുടെ എണ്ണം, ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും പ്രവേശനം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം, വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാദ്ധ്യതകള്‍, കലാകായിക മേഖലകളിലെ നേട്ടങ്ങള്‍, ദേശീയവും അന്തര്‍ദേശീയവുമായ ബഹുമതികള്‍, വിവിധ പഠന അനുബന്ധ മേഖലകളിലുള്ള വനിതാ പ്രാതിനിധ്യം, സാമ്പത്തിക- സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങളും സഹായങ്ങളും, വിദ്യാര്‍ത്ഥി സൗഹൃദ പഠന അന്തരീക്ഷം, ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയൊരുക്കുന്ന സംവിധാനങ്ങള്‍ മുതലായവ വിലയിരുത്തിയാണ് റാങ്കിങ് നിര്‍ണയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അവിഹിതബന്ധം : രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടെന്ന് കമ്പനി ഉടമ ; പങ്കാളിയെ ചതിച്ചവര്‍ ജോലിയിലും വഞ്ചന കാണിക്കുമെന്ന് പരാമർശം

വിവാഹേതരബന്ധത്തിന്റെ പേരില്‍ രണ്ട് ജീവനക്കാരെ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്ന് കാര്‍ഡോണ്‍ വെഞ്ചേഴ്‌സ്...

തെരുവുനായകളോട് ഭാര്യക്ക് അതിരുകവിഞ്ഞ സ്നേഹം : വിവാഹബന്ധം ഒഴിയാൻ അനുമതി തേടി ഭർത്താവ് ഹൈക്കോടതിയിൽ

അഹമ്മദാബാദ് : തെരുവുനായകളോടുള്ള ഭാര്യയുടെ സ്നേഹം കാരണം തൻ്റെ ദാമ്പത്യബന്ധം തകർന്നെന്നും...

സംസ്ഥാനത്ത് ഇ-ഹെൽത്ത് പദ്ധതിക്ക് ചരിത്ര മുന്നേറ്റം : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിൻ്റെ ഭാഗമായി...