Wednesday, March 11, 2026

ലഭിച്ചു കേരളത്തിന് 3 അമൃത് ഭാരത് ട്രെയിനുകൾ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

Date:

തിരുവനന്തപുരം : കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ. പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകളിലെ മൂന്ന് സർവ്വീസുകളും ഗുരുവായൂർ – തൃശൂർ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുന്നത്. അടുത്തയാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യും.

തിരുവനന്തപുരം – താംബരം, തിരുവനന്തപുരം – ഹൈദരാബാദ്, നാഗർകോവിൽ – മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒപ്പം ഗുരുവായൂർ – തൃശൂർ പാസഞ്ചറും. നാഗർകോവിൽ – ചർലാപ്പള്ളി, കോയമ്പത്തൂർ – ധൻബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്‌നാടിന് ലഭിക്കുക.

ഷൊർണൂർ – നിലമ്പൂർ പാത വൈദ്യുതീകരണത്തിൽ  തീരുമാനമായിട്ടുണ്ടെന്നറിയുന്നു. ഒപ്പം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. കേരളത്തിൽ കുറ്റിപ്പുറം, ചങ്ങനാശ്ശേരി, ഷൊർണൂർ സ്റ്റേഷനുകൾ ഇത്തരത്തിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ചവയാണ്.

ഗുരുവായൂർ – തൃശ്ശൂർ പാസഞ്ചർ ദിവസവും സർവ്വീസ് നടത്തും. വൈകീട്ട് 6.10-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 6.50-ന് തൃശ്ശൂരിലെത്തും. തൃശ്ശൂരിൽനിന്ന് രാത്രി 8.10-ന് പുറപ്പെട്ട് 8.45-ന് ഗുരുവായൂരിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘റിയാസിനെ ഒഴിവാക്കിയത് മോശം നടപടി, ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’ : കുഞ്ഞാലിക്കുട്ടി

ദേശീയപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ...

‘തികഞ്ഞ പ്രോട്ടോകോൾ ലംഘനം, കേരളത്തെ അപമാനിക്കുന്നതിന് തുല്യം’ : ദേശീയപാത-66 ഉദ്ഘാടന പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി റിയാസ്

തിരുവനന്തപുരം : കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത-66 ഉദ്ഘാടന...

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം : നി​യ​മ സെ​ക്ര​ട്ട​റി കെ.​ജി.​സ​ന​ൽ​കു​മാ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​കും. നി​ല​വി​ലെ...