കൊച്ചി : വിവാദ ചിത്രം കേരള സ്‌റ്റോറി 2 കാണാൻ ആളില്ലാതെ കൊച്ചിയിൽ ആദ്യ ഷോ തന്നെ മുടങ്ങി. ഷോയ്ക്ക് ഒരു ബുക്കിങ് പോലും ഉണ്ടായിരുന്നില്ല. കേരളം അക്ഷരാർത്ഥത്തിൽ കേരള സ്റ്റോറിയെ ബഹിഷ്ക്കരിച്ചു. കേരള സ്‌റ്റോറി റിലീസ് ചെയ്യാനൊരുക്കിയ ഷേണായീസ് തിയേറ്ററിൽ കനത്ത പോലീസ് സുരക്ഷയാണുള്ളത്. .
കൊച്ചിയിലെ പന്ത്രണ്ടോളം തിയേറ്ററുകളിലാണ് ഇന്ന് കേരള സ്‌റ്റോറി 2 പ്രദര്‍ശനത്തിനെത്തുന്നത്. മാളുകളിലെ തിയേറ്റുകളിലാണ് സിനിമ കൂടുതലായി എത്തുന്നത്. ന്യൂക്ലിയസ് മാളില്‍ സിനിമയ്ക്ക് രാവിലെ ഒരു ബുക്കിങ് പോലുമുണ്ടായിരുന്നില്ല. 10.10നാണ് കേരള സ്‌റ്റോറി 2 കൊച്ചിയിലെ ആദ്യ ഷോ നിശ്ചയിച്ചിരുന്നത്. ന്യൂക്ലിയസ് മാളിലെ പാന്‍ സിനിമാസിലായിരുന്നു ആദ്യ ഷോ. ഒറ്റബുക്കിങ് പോലുമില്ലാത്തതിനാല്‍ ഷോ റദ്ദാക്കുകയായിരുന്നു.
വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസെങ്കിലും വ്യാഴാഴ്ച ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് പ്രദര്‍ശന അനുമതി നിഷേധിക്കുകയായിരുന്നു. ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ഇന്നലെ അനുകൂല വിധി ഉണ്ടായതോടെ ചില ഇടങ്ങളില്‍ രാത്രി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ടീസറിലെ ദൃശ്യങ്ങള്‍ മാത്രം ആധാരമാക്കിയും ചിത്രം കാണാതെയും വിലയിരുത്താന്‍ കഴിയില്ല എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
