Thursday, March 19, 2026

ബില്ലുകൾ തടഞ്ഞുവെച്ചതിൽ രാഷ്ട്രപതിക്കെതിരെ കേരളത്തിന്റെ ഹർജി : സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും

Date:

ദില്ലി: ബില്ലുകൾ തടഞ്ഞുവെച്ചതിൽ രാഷ്ട്രപതിക്കെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവെച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് കേരളത്തിൻ്റെ വാദം. അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും എന്താണ് രേഖപ്പെടുത്തിയത് എന്നറിയാൻ ഫയലുകൾ വിളിച്ചുവരുത്തണമെന്നും ഹർജിയിൽ കേരളം ആവശ്യപ്പെടുന്നു.. രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്ര സർക്കാർ എന്നിവരാണ് എതിർകക്ഷികൾ. ചീഫ് സെക്രട്ടറിയും ടി പി രാമകൃഷണൻ എം.എൽ.എയുമാണ് ഹർജിക്കാർ.

നിയമസഭയിൽ പാസായ ബില്ലുകളിൽ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളിൽ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമർപ്പിച്ച ബില്ലുകളിൽ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലിൽ അടക്കം തീരുമാനം വന്നിട്ടില്ല. ഇത് വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തിൻ്റെ ഹർജി.

രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതി. ഇതിനെതിരായ പരാതിയെന്ന് പറയുമ്പോൾ സുപ്രീംകോടതിയിൽ തന്നെ ഇതൊരു അപൂർവ്വമായ ഹർജിയാണ്. ഇതിൽ ഭരണഘടനാ വിദഗ്ധരോടും അഭിഭാഷകരോടുമെല്ലാം ചർച്ച ചെയ്ത ശേഷമാണിപ്പോൾ സംസ്ഥാനം സുപ്രീം കോടതിയുടെ മുന്നിലെത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കെ സുധാകരൻ്റെ സമ്മർദ്ദതന്ത്രം ഫലം കണ്ടില്ല; എംപിമാർക്ക് ആർക്കും സീറ്റില്ല, രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക ഇന്ന്

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ കോൺഗ്രസ് ഹൈക്കമാൻ്റ്...

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ; പിന്തുണക്കില്ലെന്ന് ഡിസിസി, പ്രതിഷേധം കടുത്തേക്കും

കാസർഗോഡ് : സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിൽ കാസർഗോഡ് ഡിസിസിക്ക്  അതൃപ്തി....

കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് വിഡി സതീശൻ ; കൊച്ചി സീറ്റിനായി സതീശനും കെ സി വേണുപോപാലും തർക്കത്തോടു തർക്കം !

കൊച്ചി:കോൺഗ്രസില്‍ അസ്വാരസ്യങ്ങളിലെന്നും സീറ്റിനായി തര്‍ക്കമില്ലെന്നും വി ഡി സതീശൻ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും...

ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി: ഡിസിസിയിൽ കൂട്ടരാജി, കണ്ണീരണിഞ്ഞ് സജി ജോസഫ്, സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: ജില്ലയിലെ കോൺഗ്രസിൽ രാജി തുടരുന്നു. ജി സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിൻ്റെ...