കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പുനഃസംഘടിപ്പിച്ചു; തോമസ് വര്‍ഗീസ് സി.ഇ.ഒ

Date:

കൊച്ചി: കൊച്ചി-മുസ്രിസ് ബിനാലെ നടത്തിപ്പിന് വിദഗ്ധരെ ഉള്‍പ്പെടുത്തി നടപ്പാക്കിയ പുനഃസംഘടന പ്രക്രിയ പൂര്‍ത്തീകരിച്ചതായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അറിയിച്ചു. സി.ഇ.ഒ ആയി തോമസ് വര്‍ഗീസിനെ നിയമിച്ചു.

നേരത്തേ ബാങ്കോക്കിലെ യുനൈറ്റഡ് നേഷന്‍സ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമീഷനുമായി ചേര്‍ന്ന് സുസ്ഥിര നഗരവികസനം, പ്രോജക്ട് മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് തോമസ് വര്‍ഗീസ്. അക്കാദമിക് റിസര്‍ച്, ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ്, ബിസിനസ് മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ അനുഭവപരിചയമുള്ള മാനേജ്‌മെന്റ് പ്രഫഷനലാണ്.

നിയമ ഉപദേഷ്ടാവായി മുതിര്‍ന്ന അഭിഭാഷക ഫെരഷ്‌തേ സെത്‌നയെ നിയമിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് ഫെരഷ്‌തേയുടെ നിയമനം. കൊച്ചി ആസ്ഥാനമായ കുരുവിള ആൻഡ് ജോസ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സ്ഥാപനത്തെ ഫൗണ്ടേഷന്‍ ഓഡിറ്ററായി നിയമിച്ചു.

ഘടനാപരമായ പ്രധാന മാറ്റങ്ങളും പ്രഫഷനലുകളുടെ നിയമനവും അന്തർദേശീയ സമകാലികരുടേതിന് തുല്യമായ ഉയര്‍ന്ന നിലവാരം നിലനിര്‍ത്താന്‍ പ്രാപ്തരാക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. വി. വേണു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ക്ഷേമ പെന്‍ഷന്‍ 2000 രൂപ, പാവപ്പെട്ട സ്ത്രീകള്‍ക്ക് മാസം 1000 രൂപ, യുവാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്‌; വന്‍ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാർ

തിരുവനന്തപുരം : കാലാവധി പൂർത്തീകരിക്കാൻ മാസങ്ങൾ ശേഷിക്കെ വമ്പന്‍ പ്രഖ്യാപനങ്ങളുമായി രണ്ടാം...

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു; മാര്‍ച്ച് അഞ്ച് മുതല്‍ 30 വരെ

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026...

ഡൽഹി നിവാസികൾക്ക് കണ്ണീർ മഴ തന്നെ ശരണം!; കൃത്രിമ മഴ പരീക്ഷണം അമ്പേ പരാജയം

ന്യൂഡൽഹി : ഡൽഹിയിൽ ഏറെ കൊട്ടിഘോഷിച്ച 'ക്ലൗഡ്സീഡിംഗ്' പരീക്ഷണം പരാജയം.   മലിനീകരണത്തിനെതിരായി കൃത്രിമ മഴ...