Friday, April 10, 2026

കൊടകര കള്ളപ്പണ കേസ് :  ഇ ഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതി നോട്ടീസ്

Date:

കൊച്ചി : കൊടകര കള്ളപ്പണ കേസിൽ ഇ ഡിക്കും ആദായ നികുതി വകുപ്പിനും  തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കണമെന്നാണ് ഇ ഡിയ്ക്ക് സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം. കൊടകര കേസിലെ അമ്പതാം സാക്ഷി സന്തോഷ് നൽകിയ ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്.

കൊള്ളയടിക്കപ്പെട്ട പണമുപയോഗിച്ച് പ്രതികൾ വാങ്ങിയ സ്വർണം അളന്നുതിട്ടപ്പെടുത്തിയതിന് സാക്ഷിയായിരുന്നു സന്തോഷ്. കേസിന്റെ അന്വേഷണം മുന്നോട്ട് പോയിട്ടില്ല, കേസിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ട്, കൃത്യമായ അന്വേഷണം നടത്തി ഇഡിയോട് അന്തിമ കുറ്റപത്രം സമർപ്പിക്കാൻ നിർദ്ദേശിക്കണം തുടങ്ങിയവയാണ് സന്തോഷ് നൽകിയ ഹർജിയിലെ ആവശ്യങ്ങൾ. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.

2021ലാണ് മൂന്നരക്കോടിയുടെ കുഴൽപ്പണം കൊടകരയിൽ കവർച്ചചെയ്യപ്പെട്ടത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്‌, സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ഗിരീശൻ നായർ എന്നിവർ നിർദ്ദേശിച്ച സ്ഥലങ്ങളിലും ബിജെപി ജില്ലാ ഓഫീസുകളിലും പണം എത്തിച്ചതായി കുഴൽപ്പണം കടത്തിയ ധർമ്മരാജൻ മൊഴി നൽകിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...

ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം...