Thursday, March 12, 2026

ആധുനിക സൗകര്യങ്ങളോടെ 10 സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എസി’ ബസ്സുകൾ നിരത്തിലിറക്കി കെഎസ്ആർടിസി; ‘എല്ലാ മാസവും തുടക്കത്തിൽ തന്നെ ശമ്പളമെന്നത് ഉടൻ തീരുമാനമാകും’-ഫ്ലാഗ്ഓഫ് ചടങ്ങിൽ മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: എല്ലാ മാസവും തുടക്കത്തിൽ തന്നെ ശമ്പളം ലഭിക്കുകയെന്നതു കെഎസ്ആർടിസി ജീവനക്കാരുടെ ആഗ്രഹമാണെന്നും അതിന് ഉടൻ തീരുമാനമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക സൗകര്യങ്ങളോടെ കെഎസ്ആർടിസി നിരത്തിലിറക്കുന്ന 10 സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എസി’ ബസ്സുകളുടെ ഫ്ലാഗ്ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശമ്പളം ഒന്നിച്ചു നൽകിത്തുടങ്ങിയതിൻ്റെ അടുത്തഘട്ടമായി എല്ലാ മാസവും ഒന്നാം തീയതിയോ രണ്ടാം തീയതിയോ ശമ്പള വിതരണം നടത്തുമെന്ന മന്ത്രി കെ.ബി.ഗണേഷ് കുമാറിൻ്റെ പ്രഖ്യാപനം ആവർത്തിച്ച മുഖ്യമന്ത്രി നല്ലൊരു ഭാവിയിലേക്കു കെഎസ്ആർടിസി കുതിക്കുകയാണെന്നും പറഞ്ഞു. സ്വിഫ്റ്റ് മുഖ്യമന്ത്രി. കെഎസ്ആർടിസി തനത് ഫണ്ട് ഉപയോഗിച്ചാണ് ബസുകൾ നിരത്തിലിറക്കിയത്. ബസിൽ യാത്രക്കാർക്ക് തുടക്കത്തിൽ സൗജന്യമായും കൂടുതൽ ആവശ്യമെങ്കിൽ പണമടച്ചും ഉപയോഗിക്കാവുന്ന വൈഫൈ സൗകര്യമുണ്ട്. എല്ലാ സീറ്റിലും മൊബൈൽ ചാർജിങ് പോർട്ടുകൾ, വായനയ്ക്കുള്ള ലൈറ്റ്, വിഡിയോ ഡിസ്പ്ലേ, മ്യൂസിക് സിസ്റ്റം, മാഗസിൻ പൗച്ച്, ബോട്ടിൽ വയ്ക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗ‍ർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ...

‘എല്ലാം മാധ്യമസൃഷ്ടി, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല; ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടുമില്ല’ : ജി. സുധാകരൻ

ആലപ്പുഴ : പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങൾ നൽകിയതെന്നും മുൻമന്ത്രി ജി....

വെള്ളാപ്പള്ളി നടേശനെ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി...