തിരുവനന്തപുരം : ചാനൽ ചർച്ചകളിൽ ഇടത് സഹയാത്രികനായി അവതരിപ്പിക്കപ്പെട്ട റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ചു സ്വീകരിച്ചു. 35 വർഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചുവെന്നും പുതിയ തലമുറ നാടുവിടുന്നതിൽ ദു:ഖിതനാണെന്നും ദ്രവിച്ച ആശയം മാറണമെന്നുമാണ് ബിജെപി ചേരാനുള്ള കാരണമായി വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്തു വെന്ന് പറയുന്ന റെജി ലൂക്കോസിൻ്റെ പ്രതികരണം
“ഇനി താൻ ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനൽ സംവാദത്തിന് വിളിച്ചു. ഞാൻ പറഞ്ഞു ഇന്നുമുതൽ എൻ്റെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണ്. ” റെജി ലൂക്കോസ് പറഞ്ഞു.
2026 നാടിൻ്റെ ഭാവിക്ക് വേണ്ടി ആകട്ടെ. നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പുതിയ ഭാവിക്ക് വേണ്ടി തീരുമാനം എടുക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനുവരി 11 അമിത് ഷാ വരും. തെരഞ്ഞെടുപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തമായ സന്ദേശം ജനങ്ങൾ തന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
