തദ്ദേശ തെരഞ്ഞെടുപ്പ് : കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം, കൗണ്‍സിലര്‍ പാര്‍ട്ടി വിട്ടു

Date:

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ രാജിവെച്ചു. ചാലപ്പുറം വാര്‍ഡ് സിഎംപിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡണ്ടും രാജിവെച്ചു.

കോഴിക്കോട് കോര്‍പ്പറേഷനിലെ 76 വാര്‍ഡുകളില്‍ 49 ഇടത്താണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയാണ് നടക്കാവ് കൗണ്‍സിലര്‍ അല്‍ഫോന്‍സ രാജിവെച്ച് പാർട്ടി വിട്ടത്. തുടർന്ന് അല്‍ഫോന്‍സ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ മാവൂര്‍ റോഡ് വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ കൈവശമുള്ള ചാലപ്പുറം വാര്‍ഡ് ഇത്തവണ സിഎംപി നൽകിയതിൽ  പ്രതിഷേധിച്ചാണ് ചാലപ്പുറം മണ്ഡലം പ്രസിഡണ്ട് എം അയൂബിൻ്റെ രാജി. അയൂബ് ഡിസിസി പ്രസിഡണ്ടിന് രാജിക്കത്ത് കൈമാറി. കൂടുതൽ പേർ ഇനിയും കോൺഗ്രസ് വിടുമെന്ന് അയൂബ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പ്രവാസി റെസിഡന്റ് കാർഡുകളുടെ കാലാവധി പത്ത് വർഷമാക്കി ഒമാൻ

മസ്കറ്റ് : പ്രവാസി റെസിഡന്റ് കാർഡുകളുടെ കാലാവധി 10 വർഷത്തേക്ക് ദീർഘിപ്പിച്ച് ഒമാൻ....

കളമശ്ശേരിയിൽ വമ്പൻ സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു ; ഒരു വിദ്യാർത്ഥിക്ക് 1.30 ലക്ഷം രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കും

കൊച്ചി : കളമശ്ശേരിയിൽ വമ്പൻ സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നു.100 കോടി...

ബംഗളൂരു വിമാനത്താവളത്തിലെ നമസ്‌ക്കാര വിവാദം; സിദ്ധരാമയ്യ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി

ബംഗളൂരു : ബംഗളൂരുവിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2‌ൽ ഒരു...