കുവൈത്ത് ബാങ്കിൻ്റെ 700 കോടി തട്ടിച്ച് ലയാളികൾ രാജ്യം വിട്ടു ; ബാങ്ക് മേധാവി കേരളത്തിലെത്തി നേരിട്ട് പരാതി നൽകി

Date:

കൊച്ചി :കുവൈത്ത് ഗൾഫ് ബാങ്കിൽ നിന്ന് കോടികളുടെ വായ്പയെടുത്ത് മലയാളികൾ രാജ്യം വിട്ടു. ഗൾഫ് ബാങ്ക് ഓഫ് കുവൈത്തിന്റെ 700 കോടി രൂപയിലധികം രൂപയാണ്    വായ്പയായെടുത്ത് മലയാളികൾ  തട്ടിയെടുത്തത് എന്നാണ് പരാതി.

കുവൈത്ത് ഗൾഫ് ബാങ്ക് ഡെപ്യൂട്ടി ജന. മാനേജർ മുഹമ്മദ് അബ്ദുൾ വാസി കമ്രാൻ പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തി നൽകിയ പരാതിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. 1,425 മലയാളികൾ തട്ടിപ്പ് നടത്തിയെന്നാണ് ബാങ്ക് നൽകിയ പരാതിയിൽ പറയുന്നത്. കേരളത്തിൽ ഇതിനകം പത്ത് കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളിൽ മാത്രം 10.50 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. പലിശ അടക്കം 1.25 കോടിക്ക് മുകളിൽ അടയ്ക്കാനുള്ളവരുമുണ്ട്. നിലവിൽ 10-പേർക്കെതിരേയാണ് കേസെടുത്തത്.

എറണാകുളം റൂറൽ പരിധിയിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും പുത്തൻകുരിശ്, കാലടി, കോടനാട്, ഊന്നുകൽ, വരാപ്പുഴ, ഞാറയ്ക്കൽ എന്നിവിടങ്ങളിൽ ഓരോ കേസുമുണ്ട്. കൊച്ചി സിറ്റിയിൽ കളമശ്ശേരിയിലും കോട്ടയം ജില്ലയിൽ കുമരകത്തും ഓരോ കേസുണ്ട്. ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട ഭൂരിഭാഗം ആളുകളും കുവൈത്ത് മിനിസ്ട്രി ഓഫ് ഹെൽത്ത് (എം.ഒ.എച്ച്.) ജീവനക്കാരാണ്. ഇതിൽ ചിലർ മാത്രമേ ഇപ്പോൾ കേരളത്തിലുള്ളൂ. പലരും ഗൾഫ് ജോലി അവസാനിപ്പിച്ച് യു.എസ്., കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി നേടിയവരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. എം.ഒ.എച്ചിലെ സാലറി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പലരും വായ്പയെടുത്തിരിക്കുന്നത്.

ഇന്ത്യന് പൗരന് വിദേശത്ത് കുറ്റകൃത്യത്തിലേർപ്പെടുന്ന പക്ഷം ഇന്ത്യയിലെന്നതുപോലെ തന്നെ നിയമനടപടികൾ നേരിടണമെന്നു വ്യവസ്ഥയുള്ള വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് കേസുമായി മുന്നോട്ടുപോകുന്നതെന്ന് അഭിഭാഷകൻ തോമസ് ജെ. ആനക്കല്ലുങ്കൽ വ്യക്തമാക്കി. മലയാളികളെ മികച്ച ഇടപാടുകാരായാണ് കുവൈത്തിലെ ബാങ്കുകൾ കണ്ടിരുന്നത്. എന്നാൽ, വ്യാപകമായി വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മലയാളികൾക്കുള്ള വിശ്വസ്തതയ്ക്കും കോട്ടം തട്ടിയിരിക്കുകയാണ്. വായ്പക്കുടിശ്ശിക വരുത്തിയ മലയാളികളുടെ എണ്ണം നൂറുകണക്കിന് വരുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ.

2015-മുതലാണ് മലയാളികൾ ഇത്തരത്തിൽ വ്യാപകമായി വായ്പയെടുത്ത് തുടങ്ങിയത്. 2023-ഓടെയാണ് വൻതോതിൽ കുടിശ്ശിക വന്നത്. എം.ഒ.എച്ച്. ജോലിക്ക് എത്തിയവർക്ക് വിവിധ ഏജൻസികൾ വായ്പ ലഭ്യമാക്കി നൽകാറുണ്ട്. നിശ്ചിത കാലപരിധിക്കുള്ളിൽ ശമ്പളത്തിൽനിന്ന് വായ്പ അടച്ചുതീർക്കുന്നതോടെ ഇവർക്ക് മികച്ച ക്രെഡിറ്റ് സ്കോർ സ്വന്തമാകും. ഇതുപയോഗിച്ച് ഒരു കോടി രൂപ വരെയുള്ള വായ്പ തരപ്പെടുത്തിയ ശേഷം ജോലി അവസാനിപ്പിച്ചവരുമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. നവംബർ അഞ്ചിന് ബാങ്ക് പ്രതിനിധികൾ കേരളത്തിലെത്തിയാണ് തട്ടിപ്പ് നടത്തിയവരുടെ വിലാസമടക്കം പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഖത്തര്‍ ആക്രമണം : ഇസ്രയേലിനെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്ന സന്ദേശം നൽകി അറബ് – ഇസ്ലാമിക് ഉച്ചകോടി

ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ ഏകീകരണ പ്രതികരണം തേടാൻ ഒത്തുകൂടിയ അറബ് -...