കുര്‍ണൂല്‍: ആന്ധ്രപ്രദേശിലെ കർണൂലിനടുത്ത് ചിന്നത്തേക്കുരുവിൽ സ്വകാര്യ ട്രാവൽ ബസ്സിന് തീപ്പിടിച്ച് വന്‍ദുരന്തം. കത്തിയ ബസിനുള്ളിൽ നിരവധി യാത്രക്കാർ കുടുങ്ങി. 25 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ്സിന് പുലർച്ചെ 1.30 ഓടെയാണ് തീപ്പിടിച്ചത്.
ബസില്‍ 40 യാത്രക്കാർ ഉണ്ടായിരുന്നു. 15 പേർ രക്ഷപ്പെട്ടു. ഗുരുതരമായ പൊള്ളലേറ്റവരെ കർണൂൽ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവേരി ട്രാവല്‍സിന്റെ വോള്‍വോ ബസ് ഹൈദരാബാദില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ അപകടത്തില്‍പ്പെട്ടെന്നാണ് കര്‍ണൂല്‍ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീല്‍ പറഞ്ഞത്.
ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ പിൻഭാഗത്ത് അമിതവേഗത്തിൽ വന്ന ഒരു മോട്ടോർ സൈക്കിൾ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. ഇടിച്ച ബൈക്ക് വാഹനത്തിനടിയിലേക്ക് പോയി ഇന്ധന ടാങ്കിൽ തട്ടിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നു. തീ അതിവേഗം പടർന്നുപിടിച്ച് മിനിറ്റുകൾക്കുള്ളിൽ ബസ് മുഴുവൻ വിഴുങ്ങി. സംഭവസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നിരിക്കാം. എ.സി ബസ്സായതിനാല്‍ ബസ്സിന്റെ ചില്ല് തകര്‍ത്താണ് രക്ഷപ്പെട്ടവര്‍ പുറത്തേക്ക് ചാടിയത്. യാത്രക്കാരിൽ ഭൂരിഭാഗവും ഹൈദരാബാദ് നിവാസികളാണെന്ന് പോലീസ് പറഞ്ഞു.
വിവരം ലഭിച്ചയുടനെ അഗ്നിശമന സേനയും പോലീസ് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വാഹനം പൂർണ്ണമായും കത്തിനശിച്ചു. മരിച്ചവരെ തിരിച്ചറിയാൻ അധികൃതർ ശ്രമം നടത്തുന്നുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മെർമു ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. “അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്. ദുഃഖിതരായ കുടുംബാംഗങ്ങളെ ഞാൻ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യട്ടെ.”
25 പ
.
ക
